Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികല...

ശശികല മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്ക- ദീപ ജയകുമാർ

text_fields
bookmark_border
ശശികല മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്ക- ദീപ ജയകുമാർ
cancel

ചെന്നൈ: ശശികലയെ കടന്നാക്രമിച്ച്​ ജയലളിതയുടെ അനന്തിരവൾ ദീപ ജയകുമാർ. തമിഴ്​ ജനത ജയലളിതക്കാണ്​ വോട്ട്​ ചെയ്​തതെന്നും ശശികലക്ക്​​ വോട്ട്​ ചെയ്​തിട്ടില്ലെന്നും അവർ മുഖ്യമ​ന്ത്രിയായി വരുന്നത്​ ദു:ഖകരമാണെന്നും ചെന്നൈയിൽ വിളിച്ച്​ ചേർത്ത വാർത്ത സമ്മേളനത്തിൽ ദീപ പറഞ്ഞു.

തമിഴ്​നാട്ടിൽ രാഷ്​​ട്രീയ അസ്​ഥിരത നിലനിൽക്കുകയാണ്​. ശശികല മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുണ്ട്​. 33 വർഷം കൂടെയുണ്ടായിരുന്നു എന്ന്​ കരുതി ഒരാൾക്ക്​ മുഖ്യമന്ത്രിയാവാൻ യോഗ്യതയില്ല. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിനം മുതൽ തനിക്ക്​ അപ്പോ​ളൊ ആശുപത്രിയിലേക്ക്​ പ്രവേശനം നിഷേധിച്ചു. ഒരിക്കൽ പോല​ും ജയലളിതയെ കാണാൻ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.

ചെന്നൈയിൽ ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാർഡ്​ ബെയ്​ൽ കഴിഞ്ഞദിവസം ചികിത്സ വിവരം പുറത്ത്​ വിട്ടതിന്​ കാരണം അദ്ദേഹത്തിന്​ മേലുണ്ടായ സമ്മർദം കാരണമാണെന്നും ദീപ ആരോപിച്ചു.

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepa
News Summary - deepa jayakumar slams sasikala
Next Story