ആർ.കെ നഗർ: ദീപ ജയകുമാറിെൻറയും വിശാലിെൻറയും നാമനിർദേശപത്രിക തള്ളി
text_fieldsചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും നടൻ വിശാലും സമർപ്പിച്ച നാമനിർദേശ പത്രിക സൂക്ഷമ പരിശോധനയില്‍ തള്ളി. ദീപ സമർപ്പിച്ച അപേക്ഷയിൽ നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്. ദീപയുടെ സ്വത്തു വിവരങ്ങൾ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി. നവംബർ 23 നാണ് വരാണധികാരിക്ക് ദീപ പത്ര സമർപ്പിച്ചത്.
വിശാലിനെ പിന്തുണണച്ചവരുടെ പേര് വിവരങ്ങൾ തെറ്റായി നൽകിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്.
ജയലളിതയുടെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദീപ ‘എം.ജി.ആർ അമ്മ ദീപ പേരവൈ’ എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ യഥാർഥ പിൻമാഗി താനാണെന്നും അവർ പ്രതിനിധീകരിച്ച ആർ.കെ നഗറിൽ മത്സരിച്ച് വിജയിക്കുമെന്നും ദീപ പറഞ്ഞിരുന്നു.
ഡിസംബർ 21 നാണ് ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 24 ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.