ലഹരി ബന്ധം: ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടിമാരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സുശാന്ത് സിങ് രജ്പുത്തിൻെറ മരണത്തിലെ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിൻെറ ഭാഗമായാണ് ചോദ്യം ചെയ്യൽ. മൂവരോടും അടുത്ത് മൂന്ന് ദിവസങ്ങളിലായി ഹാജരാകാൻ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.
ദീപിക പദുക്കോണിൻെറ മാനേജർ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ ഫോണിലെ വാട്സ് ആപ് മെസജേുകളുടെ അടിസ്ഥാനത്തിലാണ് കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തത്.
കരിഷ്മയുടെ ഫോൺ പരിശോധനയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതിൻെറ അടിസ്ഥാനത്തിലാണ് ദീപിക പദുക്കോൺ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത്. സുശാന്തിൻെറ മരണത്തിൽ റിയ ചക്രബർത്തിയും സഹോദരൻ ശൗവിക് ചക്രബർത്തിയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.