Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവല്ലാത്ത സങ്കടം...

വല്ലാത്ത സങ്കടം തോന്നുന്നു-തീപിടിത്തത്തിൽ മനംനൊന്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

text_fields
bookmark_border
Adar poonawalla
cancel

പൂനെ: ഇന്ന് ഉച്ചക്ക് കോവിഡ് വാക്സിൻ നിർമാണ് കേന്ദ്രമായ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ മനംനൊന്ത് മേധാവി അഡാർ പൂനാവാല. അഞ്ച് പേരാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചത്. അഡാർ പൂനാവാല മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.

വാക്സിൻ നിർമാണ യൂണിറ്റിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.മരണവാർത്ത അറിയുന്നതിന് മുൻപ് തന്നെ അദ്ദേഹം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു. 'നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതുവരെ ജീവഹാനിയൊന്നും ഉണ്ടായിട്ടില്ല എന്നതാണ്.'

I would like to reassure all governments & the public that there would be no loss of #COVISHIELD production due to multiple production buildings that I had kept in reserve to deal with such contingencies at @SerumInstIndia. Thank you very much @PuneCityPolice & Fire Department

കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. എന്നാൽ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് പറയപ്പെടുന്നു.

ഓക്സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adar PoonawallaSerum Institute Fire
Next Story