മാനനഷ്ടക്കേസ്: മാർച്ച് 21നകം ഹാജരാവാൻ കെജ്രിവാളിന് കോടതി നിർദ്ദേശം
text_fieldsന്യൂഡൽഹി: മാനനഷ്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് മാർച്ച് 21നകം നേരിട്ട് ഹാജരാവണമെന്ന് ഡൽഹി മെട്രോപോളിറ്റൻ കോടതിയുടെ നിർദ്ദേശം. നേരിട്ട് ഹാജരാവാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷനും വൈസ് പ്രസിഡൻറായിരുന്ന ചേതൻ ചൗഹാനുമാണ് കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ബംഗളൂരുവിൽ ചികിൽസയിലായതിനാൽ ഉടൻ കോടതിയിൽ ഹാജരാവാൻ സാധിക്കില്ലെന്ന് കെജ്രിവാൾ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 21 മാത്രമേ ഡൽഹിയിൽ തിരിച്ചെത്തുകയുള്ള എന്നും കെജ്രിവാൾ കോടതിയിൽ അറിയിച്ചു. കെജ്രിവാളിെൻറ ഹരജി പരിഗണിച്ച മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ് അഭിലാഷ് മൽഹോത്ര അദ്ദേഹത്തിന് ഹാജരാവാനുള്ള സമയം മാർച്ച് 21 വരെ നീട്ടി നൽകി.
ഡൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറികളെ കുറച്ച് കെജ്രിവാൾ നടത്തിയ പ്രസ്താവനകളാണ് കേസിന് ആധാരം. ബി.ജെ.പി എം.പി കീർത്തി അസാദിനെതിരെയും ക്രിക്കറ്റ് അസോസിയേഷൻ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.