നിരുപാധികം മാപ്പപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ മാനനഷ്ടകേസ് തീർപ്പാക്കി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരായ മാനനഷ്ടകേസ് തീർപ്പാക്കി. കപിൽ മിശ്ര നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ത്ര ജയിനാണ് കപിൽ മിശ്രക്കെതിരെ പരാതി നൽകിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സത്യേന്ത്ര ജെയിനിനുമെതിരായ കപിൽ മിശ്ര നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ 2017ലായിരുന്നു പരാതി. കോടതിയിൽ നിരുപാധികം മാപ്പേക്ഷിക്കാൻ തയാറായതിനെ തുടർന്ന് മിശ്രക്കെതിരായ കേസ് റദ്ദാക്കുകയാണെന്ന് അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് വിശാൽ പഹുജ പറഞ്ഞു.
നിരുപാധികം മാപ്പപേക്ഷിക്കാമെന്ന് കപിൽ മിശ്ര കോടതിയെ അറിയിച്ചിട്ടുണ്ട്. മിശ്ര മാപ്പപേക്ഷിക്കുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്ന് ജെയിനും വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കേസ് റദ്ദാക്കുന്നതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിന് ലഭിച്ച രണ്ട് കോടി രൂപയുടെ കൈക്കൂലി പണം കൈകാര്യം ചെയ്യുന്നത് ഡൽഹി ആരോഗ്യമന്ത്രിയായ ജെയിനാണെന്നായിരുന്നു കപിൽ മിശ്രയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.