പ്രവാചക നിന്ദ കേസ്: പ്രതി നവീന് ഹൈകോടതി ജാമ്യം അനുവദിച്ചു
text_fields
ബംഗളൂരു: ബംഗളൂരു ഇൗസ്റ്റിലെ അക്രമ സംഭവങ്ങൾക്ക് വഴിവെച്ച പ്രവാചക നിന്ദ കേസിൽ പ്രതി പി. നവീൻ കുമാറിന് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. ബംഗളൂരു നഗരപരിധിക്ക് പുറത്ത് കടക്കരുത്, എല്ലാ മാസവും ഒന്നിന് പൊലീസ് സ്റ്റേഷനിൽ ഹാജരാവണം, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചത്. പ്രവാചകൻ മുഹമ്മദിനെ അവഹേളിച്ചതുപോലുള്ള കമൻറുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നും ജാമ്യത്തുകയായി രണ്ടു ലക്ഷം രൂപ െകട്ടിെവക്കാനും ജാമ്യ ഉത്തരവിൽ പറഞ്ഞു.
നവീൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും 2007 മുതൽ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർച്ചയായി കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഇയാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിലെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്നും പ്രതിയുടെ സുരക്ഷക്കും ഭീഷണിയാണെന്നും പ്രൊസിക്യൂഷൻ വാദിച്ചു.
എന്നാൽ, നവീനെതിരായ ഏഴ് ക്രിമിനൽ കേസുകളിൽ അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞതാണെന്ന് ജാമ്യ ഉത്തരവിൽ ജസ്റ്റിസ് ബി.എ. പാട്ടീൽ പറഞ്ഞു. ഇരുവിഭാഗങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കൽ (153 എ), മതവികാരം വ്രണപ്പെടുത്തൽ (295 എ) എന്നീ വകുപ്പുകൾ ചേർത്ത കേസിലാണ് നവീന് ഹൈേകാടതി ജാമ്യം അനുവദിച്ചത്.
അതേസമയം, പ്രവാചകനിന്ദ പോസ്റ്റിനെ തുടർന്ന് ആഗസ്റ്റ് 11ന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒാേട്ടാഡ്രൈവർ സെയ്ദ് സേട്ടിനെ (34) എൻ.െഎ.എ അറസ്റ്റ് െചയ്തു. ബംഗളൂരു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 64 കേസുകളിൽ യു.എ.പി.എ ചുമത്തിയ രണ്ടു കേസ് എൻ.െഎ.എ ഏറ്റെടുത്തശേഷം അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെയാളാണ് സെയ്ദ് സേട്ട്. സെയ്ദ് സാദിഖ് അലി (44) എന്നയാളെ സെപ്തംബറിൽ എൻ.െഎ.എ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.