അപകീർത്തി പരാമർശം: തരൂരിന് വാറൻറ്
text_fieldsന്യൂഡൽഹി: അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കോടതിയിൽ ഹാജരാകാത ്തതിന് കോൺഗ്രസ് നേതാവ് ശശി തരൂരിന് ഡൽഹി കോടതിയുടെ വാറൻറ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ശിവലിംഗത്തിലെ തേൾ’ എന്ന് ഒരു ആർ.എസ്.എസ് നേതാവ് വിശേഷിപ്പിച്ചിരുന്നുവെന്ന ശശി തരൂരിെൻറ പ്രസ്താവനക്കെതിരെ ഡൽഹി ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ നൽകിയ പരാതിയിലാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വാറൻറാണ് ചീഫ് മെട്രോപൊളിറ്റൻ കോടതി പുറപ്പെടുവിച്ചത്.
തരൂരോ അദ്ദേഹത്തിെൻറ അഭിഭാഷകനോ ഹാജരായില്ല എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കേസിലെ പരാതിക്കാരനായ രാജീവ് ബബ്ബറും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്ക് 500 രൂപ പിഴയുമിട്ടു. ബബ്ബറിനു വേണ്ടി ജൂനിയർ വക്കീൽ ഹാജരായെങ്കിലും മതിയായ കാരണം വ്യക്തമാക്കാത്തതിനാലാണ് നടപടി എന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.