ലഘുലേഖാ വിവാദം: ആം ആദ്മി പാർട്ടിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ഗംഭീർ
text_fieldsന്യൂഡൽഹി: ആംആദ്മി പാർട്ടിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബി.ജെ.പി ഇൗസ്റ്റ് ഡൽഹി സ്ഥാനാർഥി ഗൗതംഗംഭ ീർ. ആം ആദ്മി പാർട്ടി സ്ഥാനാർഥി അതിഷിക്കെതിരെ താൻ നിന്ദ്യമായ ലഘുലേഖ പ്രചരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന ര ഹിതമാണെന്നും ആരോപണത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്നും കാണിച്ച് ഡൽഹി മുഖ്യമന്ത്രി അ രവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി സ്ഥാനാർഥി അതിഷി എന്നിവർക്കെതിരെ ഗംഭീർ നോട്ടീസ് അയച്ചു.
വ്യാജ ആരോപണം പിൻവലിച്ച് മാപ്പു പറയണം എന്നാവശ്യെപ്പട്ടാണ് നോട്ടീസ് നൽകിയത്. ‘നിങ്ങൾ സത്യസന്ധരാണെങ്കിൽ നിയമ വഴി സ്വീകരിക്കാം. എനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവർക്ക് കേസ് നൽകാം. അതിന് കോടതിയിൽ ഞാൻ മറുപടി പറയും’ - ഗംഭീർ പറഞ്ഞു.
ഗംഭീറിൻെറ പ്രസ്താവനയെ മനിഷ് സിസോദിയ വിമർശിച്ചു. തരംതാണ തന്ത്രങ്ങൾക്ക് നിങ്ങൾ മാപ്പ് പറയണം. ഞങ്ങൾ മാനനഷ്ടേകസ് നൽകും. മുഖ്യമന്ത്രിക്കെതിരെ ലജ്ജാകരമായ ലഘുലേഖകൾ പ്രചരിപ്പിക്കാൻ ധൈര്യമുണ്ടായത് എങ്ങനെയാണ്? - സിസോദിയ ചോദിച്ചു.
അതിഷിക്കെതിരെ വർഗീയവും ലൈംഗികവുമായ പരാമർശങ്ങൾ നിറഞ്ഞ ലഘുലേഖാണ് പ്രചരിക്കുന്നത്. ‘എന്നെപ്പോലെ ശക്തയായ സ്ത്രീയെ ഗംഭീർ നേരിടുന്നത് ഇത്തരം തരംതാണ നടപടികളിലൂടെ ആണെങ്കിൽ എം.പിയായാൽ അദ്ദേഹത്തിന് എങ്ങനെയാണ് സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കുക’ എന്നായിരുന്നു അതിഷി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ലഘു ലേഖ പ്രചരിപ്പിക്കുന്നതിനെതിരെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.