അപകീർത്തികരമായ പോസ്റ്റ്: മഹാരാഷ്ട്രയിലെ സത്താറയിൽ സംഘർഷം
text_fieldsസത്താറ: അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയിലെ സത്താറയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പുസെവാലിയിൽ നിന്നുള്ള ഒരാൾ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റുകൾ നടത്തിയതായാണ് ആരോപണം.തുടർന്ന് സംഘടിച്ചെത്തിയ ജനക്കൂട്ടം കല്ലേറ് നടത്തുകയായിരുന്നു. രാത്രി മുതൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോസ്റ്റ് ജനങ്ങൾ തെറ്റിദ്ധരിക്കുകയും ക്രമസമാധാന പ്രശ്നത്തിന് കാരണമാവുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് സമീർ ഷെയ്ഖ് പറഞ്ഞു.
പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ആവശ്യമായ സ്ഥലങ്ങളിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഇപ്പോൾ സ്ഥിതിഗതികൾ സമാധാനപരമാണെന്നും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സമൂഹത്തിൽ ഭിന്നത പരത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ ബന്ധപ്പെടണമെന്നും പെലീസ് അറിയിച്ചു.
സത്താരയിൽ നിന്നുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എം.പി പുസെവാലിയിൽ നടന്ന സംഭവങ്ങൾ വളരെ ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് വിശേഷിപ്പിച്ചു, സംഭവങ്ങളെ ദാരുണമെന്ന് വിശേഷിപ്പിച്ച എൻ.സി.പി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ കിംവദന്തികളിൽ വീഴരുതെന്നും സമൂഹത്തിൽ ഐക്യം നിലനിർത്താനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.