അന്വേഷണ ഏജൻസികളെ ബി.ജെ.പി അഖിലേഷിനെതിരെ ഉപയോഗിക്കുന്നു -മായാവതി
text_fieldsന്യൂഡൽഹി: ബി.എസ്.പിയുടെ പോരാട്ടം സാധാരണക്കാർക്ക് വേണ്ടിയാണെന്ന് മായാവതി. സമാജ്വാദി പാർട്ടിയുമായി ചേർന് ന് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യം ഉത്തർപ്രദേശിൽ നിന്നും ബി.ജെ.പിയെ തുടച്ചുനീക്കും. ലോക്സഭാ തിരഞ്ഞെടുപ ്പിലൂടെ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് സഖ്യത്തിെൻറ ലക്ഷ്യമെന്നും മായാവതി പറഞ്ഞു.
ബി.ജെ.പി സർക്കാർ അന്വേഷണ ഏജൻസികളെ അഖിലേഷിനെതിരായി ഉപയോഗിക്കുന്നു. ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് ജാതി രാഷ്ട്രീയമാണ്. വെള്ളിയാഴ്ചയിലെ നമസ്കാരങ്ങൾ വച്ച് പോലും യോഗി രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി ആരോപിച്ചു. നോട്ട് അസാധുവാക്കൽ സാമ്പത്തികരംഗത്തെ തകർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ നശിപ്പിച്ചു. പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനം ബി.ജെ.പി സർക്കാർ മാറ്റേണ്ടതുണ്ട്. തുടർച്ചയായി റാലികൾ നടത്തി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ് മോദിയെന്നും മായാവതി കൂട്ടിേച്ചർത്തു.
കോൺഗ്രസ് ദീർഘകാലം രാജ്യം ഭരിച്ചു. കോൺഗ്രസ് ഭരണത്തിന് കീഴിൽ വികസനം ഉണ്ടായില്ല. കർഷകരുടെ കടം എഴുതിത്തള്ളാൻ വൈകിയത് എന്തുകൊണ്ടാണ്. കുറച്ചു കർഷകർ മാത്രമാണ് ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുള്ളത്. അതിനാൽ ലോൺ എഴുതി തള്ളിയതിെൻറ ഗുണം കൂടുതൽ കർഷകർക്കും ലഭിക്കില്ല. എല്ലാ കർഷകരുടെയും കടം എഴുതിത്തള്ളണം. കർഷകരുടെ ക്ഷേമത്തിനായി ദേശീയ നയം വേണമെന്നും മായാവതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.