ബിഹാറിലെ തോൽവി: സീറ്റ് തിരഞ്ഞെടുത്തതിലും സ്ഥാനാർഥി നിർണയത്തിലും പാളിച്ചയുണ്ടായി -കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: ബിഹാറിൽ മത്സരിച്ച 70ൽ 51 സീറ്റിലും കോൺഗ്രസ് തോറ്റതിന് വിശദീകരണവുമായി തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന നേതാവ് അഖിലേഷ് പ്രസാദ് സിങ്. സീറ്റ് തിരഞ്ഞെടുത്തതിലും സ്ഥാനാർഥി നിർണയത്തിലും പാളിച്ചയുണ്ടായെന്നും ആഴത്തിലുള്ള ചർച്ചക്ക് സമയം കിട്ടിയില്ലെന്നും സംഘടന ചുമതല വഹിച്ച അഖിലേഷ് വിശദീകരിച്ചു.
ബിഹാറിലെയും മറ്റും തോൽവിയെച്ചൊല്ലി മുതിർന്ന നേതാക്കൾക്കിടയിൽ മുറുമുറുപ്പ് കനക്കുന്നതിനിടയിലാണ് ചുമതലക്കാരെൻറ വിശദീകരണം. തോൽവിയുടെ ഉത്തരവാദിത്തമേൽക്കുന്നുവെന്നും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''തോൽക്കാൻ സാധ്യത കൂടുതലുള്ള സീറ്റുകളാണ് കോൺഗ്രസിന് കിട്ടിയതിൽ അധികവും.
മഹാസഖ്യത്തിൽ സീറ്റു പങ്കിടൽ വൈകിയപ്പോൾ, കിട്ടിയ സീറ്റിൽ ഏറ്റവും പറ്റിയ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ബിഹാർ കോൺഗ്രസിൽ താഴെത്തട്ടിൽ പുനഃസംഘടന നടത്തി പാർട്ടിയെ ഊർജസ്വലമാക്കേണ്ടതുണ്ട്. ജില്ല, ബ്ലോക്ക് തലത്തിൽ പുനഃസംഘടന നടക്കണം. വലിയ മാറ്റംതന്നെ ആവശ്യമാണ്'' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.