എന്ത് വിലകൊടുത്തും പരാജയപ്പെടുത്തും -ബി.ജെ.പിക്കെതിരെ അണിനിരന്ന് മഹാ സഖ്യം
text_fieldsകൊൽക്കത്ത: കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ തൂത്തെറിയുക എന്ന ആ ഹ്വാനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച കൊൽക്കത്തയിൽ സംഘടി പ്പിച്ച മഹാറാലി പ്രതിപക്ഷ െഎക്യത്തിെൻറ വിളംബരമായി. ലോക്സഭ തെരഞ്ഞടുപ്പി െൻറ ആവേശവുമായി പതിനായിരങ്ങൾ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ അണിനിരന്ന റാലിയിൽ രാജ് യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കൾ പെങ്കടുത്തു. എന്നാൽ, മമത വിരോധം തുടരുന്ന സി.പി.എം റാ ലിയിൽ നിന്ന് വിട്ടുനിന്നു.
മോദി ഭരണം കാലഹരണപ്പെട്ടതായി തുറന്നടിച്ച മമത എല ്ലാ പ്രതിപക്ഷ പാർട്ടികളുമായി യോജിച്ച് നീങ്ങുമെന്ന് വ്യക്തമാക്കി. ആര് പ്രധാനമ ന്ത്രിയാകും എന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. രാഷ്്ട്രീയത്തിൽ ചില മര്യാ ദകളുണ്ട്. എന്നാൽ, കൂടെനിൽക്കാത്തവരെ മോഷ്ടാക്കളായാണ് ബി.ജെ.പി കാണുന്നത്. മുതിർന ്ന നേതാക്കളെ പോലും ബി.ജെ.പി അവഗണിക്കുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷ മ സ്വരാജ്, നിതിൻ ഗഡ്കരി തുടങ്ങിയവർ കാവി പാർട്ടിയിൽ അവഗണന പേറുകയാണെന്നും ഇന്ദി ര ഗാന്ധിയുടെ അടിയന്തരാവസ്ഥയേക്കാൾ മോശമായ സൂപ്പർ അടിയന്തരാവസ്ഥയിലൂെടയാ ണ് രാജ്യം കടന്നുപോകുന്നതെന്നും അവർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോ ണിയ ഗാന്ധിയും റാലിക്ക് എത്തിയില്ലെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളായ മല്ലി കാർജുന ഖാർഗെ, അഭിഷേക് മനു സിങ്വി, മുൻ പ്രധാനമന്ത്രിയും ജനതാദൾ -എസ് നേതാവുമായ എ ച്ച്.ഡി. ദേവഗൗഡ, എൻ.സി.പി നേതാവ് ശരദ് പവാർ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, നാഷനൽ കോൺഫറൻസിെൻറ ഫാറൂഖ് അബ്ദുല്ല, ഡി.എം.കെയുടെ എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സോഷ്യലിസ്റ്റ് േനതാവ് ശരദ് യാദവ്, മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, ബി.ജെ.പി വിമതൻ ശത്രുഘ്നൻ സിൻഹ, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര തുടങ്ങി 20 നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു. ബി.ജെ.പിയെഅധികാരത്തിൽനിന്നു പുറത്താക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. സോണിയയും രാഹുലും ആശംസ അറിയിച്ചു.
ബി.ജെ.പിയെ വേരോടെ പിഴുതു മാറ്റണം -അരവിന്ദ് കെജ്രിവാൾ
പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ സംസാരിച്ചത്. 2019ൽ മോദിയും അമിത് ഷായും ഭരണത്തിലേക്ക് തിരിച്ചുവന്നാൽ അവർ രാജ്യം നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരണം സ്ത്രീകളും കർഷകരും അടക്കമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദലിത് വിഭാഗം ദുരിതത്തിലാണ്. അവർ ആൾക്കൂട്ട കൊലപാതക ഭീഷണിയിലാണ്. മുസ്ലിം വിഭാഗത്തെയും ഇവർ അടിച്ചമർത്തുകയാണെന്നും കെജ്രിവാൾ പറഞ്ഞു.
അവർ ഭാരതത്തെ പല ഭാഗങ്ങളായി മുറിക്കും. ഹിറ്റ്ലർ ജർമനിയിൽ ചെയ്തത് പോലെ അവർ ഇന്ത്യയിലും ചെയ്യും. ഭരണഘടനയെ തന്നെ തിരുത്തും. തെരഞ്ഞെടുപ്പുകൾ ഇല്ലാതാക്കും. എന്ത് വിലകൊടുത്തും രാജ്യത്ത് നിന്നും അവരെ നാം വേരോടെ പിഴുതുമാറ്റണം -കെജ്രിവാൾ കൂട്ടിച്ചേർത്തു.
പുതുവർഷത്തിൽ രാജ്യത്തിന് പുതിയ പ്രധാനമന്ത്രി -അഖിലേഷ് യാദവ്
പുതുവർഷത്തിൽ രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയുണ്ടാവുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങൾ ആരെയാണോ തീരുമാനിക്കുന്നത്, അയാൾ പ്രധാനമന്ത്രിയാകും. തമിഴ്നാട്ടിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇനിയൊരു സഖ്യമുണ്ടാകില്ലെന്ന് ബി.ജെ.പി കരുതി. എന്നാൽ അത് അവരുടെ തെറ്റിദ്ധാരണയാണെന്ന് നമ്മൾ തെളിയിച്ചെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
1.62 കോടിയാളുകൾക്ക് തൊഴിൽ നഷ്ടമായി -മല്ലികാർജുൻ ഖാർഗെ
എല്ലാ വർഷവും 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നതെന്ന് കോൺഗ്രസ് പ്രതിനിധി മല്ലികാർജുൻ ഖാർകെ പറഞ്ഞു. എന്നാൽ 1കോടി 60 ലക്ഷം പേർക്ക് ജോലി നഷ്ടമാവുകയാണ് ചെയ്തത്. കർഷകർ ദുരിതത്തിലാണ്. ആർക്കും െതാഴിലില്ല. എന്നാൽ 2019 തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് കേന്ദ്രം ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയുടെ സന്ദേശവും റാലിയിൽ ഖാർഗെ വായിച്ചു. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള 2019 തെരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നത്. മോദി സർക്കാരിനെ വീഴ്ത്താൻ നേതാക്കൾക്കുള്ള ഉത്തേജനമാണ് മമതയുടെ റാലിയെന്നും സോണിയാ ഗാന്ധി പറഞ്ഞു.
മോദിയൊരു പബ്ലിസിറ്റി പ്രധാനമന്ത്രി -ചന്ദ്രബാബു നായിഡു
മൃഗങ്ങളെ പോലെ എം.എൽ.എമാരെ വാങ്ങാനാണ് ബി.െജ.പി ശ്രമിക്കുന്നതെന്ന് കർണാടകയിലെ സംഭവങ്ങളെ ഉദ്ധരിച്ച് തെലുഗ് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. മോദി വെറും പബ്ലിസിറ്റി പ്രധാനമന്ത്രിയാണെന്നും പണിയെടുക്കുന്ന പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. ജി.എസ്.ടി ഒരു തട്ടിപ്പാണ്. രാജ്യത്തിെൻറ സാമ്പത്തിക ഉന്നമനം മന്ദഗതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാഗഡ്ബന്ധൻ മാറ്റത്തിെൻറ സൂചന - ജിഗ്നേഷ് േമവാനി
തൃണമൂൽ കോൺഗ്രസിെൻറ പ്രതിപക്ഷ റാലിയിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പെങ്കടുത്തത് വരുന്ന ലോക് സഭാ തെരഞ്ഞടുപ്പിൽ ഉണ്ടാകാവുന്ന മാറ്റത്തിെൻറ സൂചനയാണെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. മഹാഗഡ്ബന്ധൻ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും തകർച്ച ഉറപ്പാക്കും. പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും ദലിതരെയും ചൂഷണം ചെയ്യുകയായിരുന്നു ബി.ജെ.പി. നാലര വർഷത്തെ ഭരണം രാജ്യത്ത് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിക്കാണ് ഇടവെച്ചത് - ബ്രിഗേഡ് പരേഡ് ഗ്രൗഡിൽ യുണൈറ്റഡ് ഇന്ത്യ റാലിയെ അഭിസംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ മഹാഗഡ്ബന്ധന് സാധിക്കുമെന്ന പ്രതീക്ഷയും ജിഗ്നേഷ് പങ്കുവെച്ചു. അത്തരമൊരു സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ഭരണഘടന ഉയർത്തിപ്പിടിക്കാൻ സാധിക്കുകയും രാജ്യം യഥാർഥ േസാഷ്യലിസ്റ്റ് റിപ്പബ്ലിക് ആവുകയും ചെയ്യുമെന്നും ജിഗ്നേഷ് കൂട്ടിച്ചേർത്തു.
ഇ.വി.എം കള്ളൻ; സത്യസന്ധമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ വേണം - ഫാറൂഖ് അബ്ദുല്ല
സത്യസന്ധമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം കള്ളനാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.വി.എം ഒരു കള്ളയന്ത്രമാണ്. നാം തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രപതിയേയും സന്ദർശിച്ച് ഇ.വി.എമ്മിെൻറ ഉപയോഗം അവസാനിപ്പിക്കാൻ ആവശ്യപ്പെടണം- അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾക്ക് ഇടവെച്ചത് ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ നാലര വർഷമായി അവർ ഞങ്ങൾക്ക് വേദനകൾ മാത്രമേ തന്നിട്ടുള്ളൂ. ഇൗ സർക്കാർ തീർച്ചയായും പരാജയപ്പെടണം. പുതിയ സർക്കാർ പുതിയ ഹിന്ദുസ്ഥാൻ രൂപീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മതത്തിെൻറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും അബ്ദുല്ല ആവശ്യപ്പെട്ടു.
റഫാൽ; ഉത്തരമില്ലെങ്കിൽ ചൗക്കിദാർ കള്ളനെന്ന് കേൾക്കേണ്ടിവരും -ശത്രുഘ്നൻ സിൻഹ
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിൽ കാവൽക്കാരൻ(ചൗക്കിദാർ) കള്ളനാണെന്ന് കേൾക്കേണ്ടി വരുമെന്ന് ശത്രുഘ്നൻ സിൻഹ.
126 വിമാനങ്ങളുടെ റഫാൽ ഇടപാട് തള്ളിക്കളഞ്ഞ് 36 വിമാനങ്ങളുള്ള പുതിയ ഇടപാട് ഒപ്പിട്ടത് എന്തിനാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കണം. പുതിയ റഫാൽ ഇടപാടിൽ തുക 41ശതമാനം കുടുതലാണ്. വിമാനത്തിന് മൂന്നിരട്ടി കൂടുതൽ വില നൽകാൻ കാരണമെന്താണെന്ന് മോദി പറയണമെന്നും ശത്രുഘ്നൻ സിൻഹ അഭിപ്രായപ്പെട്ടു.
വിമാന ഭാഗങ്ങൾ ഉണ്ടാക്കുന്നത് മറന്നേക്കൂ, അനിൽ അംബാനിയുടെ കമ്പനി ഒരു സൈക്കിൾ ടയർപോലും ഇതുവരെ നിർമിച്ചിട്ടില്ല. പിന്നെ റഫാൽ ഇടപാടിൽ അനിൽ അംബാനി വ്യവസായ പങ്കാളി ആയത് എങ്ങനെ? മോദി നൽകുന്ന വാഗ്ദാനങ്ങളും സേവനങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. ഒരിക്കലും നടക്കാത്ത, പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നൽകുന്നതെന്നും ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.