രാജ്യത്തെ ഏറ്റവും വിശ്വസനീയ സ്ഥാപനം പ്രതിരോധ സേന; പ്രധാനമന്ത്രിയുടെ ഓഫീസിന് മൂന്നാം സ്ഥാനം; സർവേ
text_fieldsഇപ്‌സോസ് ഇന്ത്യയുടെ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വിശ്വസനീയമായ മൂന്ന് സ്ഥാപനങ്ങളിൽ പ്രതിരോധ സേനയും ആർ.ബി.ഐയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫിസും ഇടംപിടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠം നാലാം സ്ഥാനത്തെത്തി. അതിന് പിന്നാലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സി.ബി.ഐ) എത്തി.
മൂന്നിൽ രണ്ട് പേരെങ്കിലും വിശ്വാസമർപ്പിക്കുന്ന പ്രതിരോധ സേന ഒന്നാം സ്ഥാനത്തെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്തും 49 ശതമാനം പൗരന്മാർക്ക് വിശ്വാസമുള്ള ഒരു സ്ഥാപനമെന്ന നിലയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി മൂന്നാം സ്ഥാനത്താണെന്നും സർവേ പറയുന്നു. പാർലമെന്റ് ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്ത് മാധ്യമങ്ങളും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒമ്പതാം സ്ഥാനവും നേടി.
"വിശ്വാസം എന്നത് വിശ്വാസ്യത, ധാർമ്മികത, ബഹുമാനം എന്നിവയെക്കുറിച്ചാണ്. അത് മാതൃകാപരവും സമ്പാദിച്ചതും ആ ഗുണങ്ങളെ പ്രതിധ്വനിപ്പിക്കുന്ന സ്ഥാപനങ്ങളുടെ അടിത്തറയുമാണ്. പ്രതിരോധ സേനയും ആർ.ബി.ഐയും ഇന്ത്യയുടെ പ്രധാനമന്ത്രിയും ശക്തമായ അടിത്തറയുള്ളതും അവരുടെ ദൗത്യത്തിൽ അചഞ്ചലവുമായ തൂണുകളാണ്. ജോലി, ജനങ്ങൾക്ക് ഏറ്റവും വിശ്വസനീയമായി ഉയർന്നുവരുന്നു" -ഇപ്സോസ് സർവേയിൽ പറയുന്നു.
രാഷ്ട്രീയക്കാർ, രാഷ്ട്രീയ പാർട്ടികൾ, സമുദായ നേതാക്കൾ, മത നേതാക്കൾ എന്നിവരാണ് ലിസ്റ്റിൽ ഏറ്റവും താഴെയുള്ളത്. ഇവക്ക് വിശ്വാസ്യത കുറവാണ് എന്ന് സർവേ പറയുന്നു. നഗരങ്ങളിലുടനീളമുള്ള പൗരന്മാരുടെയും ടാർഗെറ്റ് ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങൾ കേട്ട് വോട്ടെടുപ്പ് നടത്തിയാണ് സർവേ പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.