ജെ.എൻ.യു ദേശവിരുദ്ധരുടെ കേന്ദ്രം -നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) എ.ബി.വി.പി അക്രമത്തിന് പിന്നാലെ വിവാദ പരാമർശവുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ജെ.എൻ.യു വിദ്യാർഥി യൂനിയനിൽപോലും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നവരുണ്ടെന്ന് അവർ ആരോപിച്ചു. കുറച്ചുവർഷങ്ങളായി പ്രോത്സാഹിപ്പിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഇന്ത്യവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് ജെ.എൻ.യുവിലെ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു.
ലഘുലേഖകളിലൂടെയും ബ്രോഷറുകളിലൂടെയും ജെ.എൻ.യുവിന് അകത്തുനിന്ന് ഇന്ത്യക്കെതിരെയും സേനക്കെതിരെയും യുദ്ധം പ്രഖ്യാപിക്കുകയാണ്. വിയോജിപ്പുകളുള്ള രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാം.
എന്നാല്‍, എതിര്‍ രാഷ്ട്രീയത്തിനെതിരെ നില്‍ക്കാന്‍ ഇന്ത്യാ വിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.വി.പി കാമ്പസിൽ തുടങ്ങിവെച്ച അക്രമവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് വിദ്യാർഥി യൂനിയനെ കുറ്റപ്പെടുത്തിയുള്ള മന്ത്രിയുടെ പ്രതികരണം. അതേസമയം, കാമ്പസിൽ വിദ്യാർഥികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ജെ.എൻ.യു അധ്യാപക യൂനിയെൻറ നേതൃത്വത്തിൽ സമാധാന റാലി സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.