പാക് കസ്റ്റഡിയിൽ മാനസികപീഡനമേറ്റു- അഭിനന്ദൻ
text_fieldsന്യൂഡൽഹി: പാകിസ്താൻ കസ്റ്റഡിയിൽനിന്ന് വിട്ടയച്ച വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വൈദ്യ പരിശോധനകൾക്കുശേഷം വിശ്രമത്തിൽ. രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം പാകിസ്താനിൽ നേരിട്ട അനുഭവത്തെക്കുറിച്ച് അറിയാൻ വിവിധ ഏജൻസികളും വ്യോമസേനയും അഭിനന്ദനെ വിശദമായി ചോദ്യം ചെയ്യും.
പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഡൽഹിയിലെ വ്യോമസേന ആശുപത്രിയിൽ ശനിയാഴ്ച അഭിനന്ദനെ സന്ദർശിച്ചു. മുതിർന്ന ഉദ്യോഗസ്ഥരെയും ഡൽഹിയിലെത്തിയ മാതാപിതാക്കളെയും അഭിനന്ദൻ ഇന്നലെ കണ്ടു. അഭിനന്ദൻ നാടിെൻറ അഭിമാനമാണെന്ന് നിർമല പറഞ്ഞു. മൂന്നു ദിവസത്തെ ശാരീരിക വേദനകളും മാനസിക പിരിമുറുക്കവും കുറയാൻ ഡോക്ടർമാരാണ് രണ്ടു ദിവസത്തെ വിശ്രമം നിർദേശിച്ചത്.
അഭിനന്ദനോടുള്ള പെരുമാറ്റം, പാകിസ്താൻ സേന തേടിയ വിവരങ്ങൾ, കൈമാറിയ വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ച് അറിയാൻ ‘റോ’ അടക്കം വിവിധ ഏജൻസികൾ അടുത്ത ദിവസം ചോദ്യം ചെയ്യും. യുദ്ധവിമാനം പറത്തുന്ന ഇന്ത്യൻ പൈലറ്റ് എന്ന നിലയിൽ ഇന്ത്യയുടെ സന്നാഹ, പ്രവർത്തന രീതികളെക്കുറിച്ച രഹസ്യവിവരങ്ങൾ അഭിനന്ദനോട് ചോദിച്ചിരിക്കാമെന്ന് സേന കരുതുന്നുണ്ട്. ഒന്നും പറയില്ലെന്ന് അഭിനന്ദൻ പറയുന്ന വിഡിയോ ചിത്രങ്ങൾ നേരേത്ത പുറത്തു വന്നിരുന്നു.
ഇതിനിടെ, പാക് സൈന്യത്തിെൻറ കസ്റ്റഡിയിൽ മാനസിക പീഡനം നേരിെട്ടന്ന് അഭിനന്ദൻ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായി ദൃശ്യമാധ്യമ ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ശാരീരിക പീഡനം പട്ടാളത്തിൽനിന്ന് ഉണ്ടായില്ല. പാരച്യൂട്ടിൽ പാക് മണ്ണിൽ ഇറങ്ങിയ സമയത്ത് നാട്ടുകാർ നന്നായി മർദിച്ചു.
വെള്ളിയാഴ്ച രാത്രി 9.20നാണ് അഭിനന്ദൻ വർധമാൻ പാക് കസ്റ്റഡിയിൽനിന്ന് മോചിതനായി വാഗ അതിർത്തി കടന്നത്. തുടർന്ന്, അമൃത്സറിലേക്കും വിമാനമാർഗം ഡൽഹിയിലേക്കും കൊണ്ടുവന്നു. ലാഹോറിൽനിന്ന് വാഗ അതിർത്തി വരെ റോഡ് മാർഗമാണ് പാക് അധികൃതർ അഭിനന്ദനെ കൊണ്ടുവന്നത്. ആ യാത്രയിൽ പാകിസ്താനിലെ ഇന്ത്യൻ എയർ അറ്റാഷെയും മലയാളിയുമായ ജോയി തോമസ് കുര്യൻ ഒപ്പമുണ്ടായിരുന്നു. കുര്യൻ തിരുവല്ല സ്വദേശിയാണ്.
വാച്ചും മോതിരവും തിരിച്ചുനൽകി; പിസ്റ്റൾ പിടിച്ചുവെച്ചു
പാകിസ്താൻ പിടിയിൽനിന്ന് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തിരികെപോന്നത് സ്വന്തം സർവിസ് പിസ്റ്റൾ ഇല്ലാതെ. വാച്ചും മോതിരവും കണ്ണടയും തിരിച്ചുനൽകി സിവിലിയൻ വേഷത്തിൽ പാകിസ്താൻ അഭിനന്ദനെ തിരികെ അയച്ചെങ്കിലും അദ്ദേഹത്തിെൻറ പിസ്റ്റൾ പിടിച്ചുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.