38,900 കോടിക്ക് പോർവിമാനങ്ങളും മിസൈലുകളും വാങ്ങുന്നു
text_fieldsന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ സാഹചര്യത്തിൽ സൈന്യത്തിൻെറ ശക്തി വർധിപ്പിക്കാൻ 38900 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. പോർവിമാനങ്ങളും മിസൈലുകളും മറ്റു ആയുധങ്ങളും വാങ്ങാനാണ് ഈ തുക ചെലവഴിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻെറ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന പ്രത്യേക സമിതിയാണ് തീരുമാനമെടുത്തത്.
21 മിഗ്-29 വിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങും. ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന 12 സുഖോയി-30 വിമാനങ്ങൾ കൂടി ചേരുേമ്പാൾ പുതുതായി 33 പോർവിമാനങ്ങൾ സേനയുടെ ഭാഗമാകും. 59 മിഗ് വിമാനങ്ങളുടെ ശേഷി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യം കാണാനാകുന്ന 248 മിസൈലുകളും ഈ ഇടപാടിലൂടെ സേനയിലെത്തും. 1000 കിലോമീറ്റർ വരെ ലക്ഷ്യം വെക്കാനാകുന്ന മിസൈലുകൾ വാങ്ങാനാണ് തീരുമാനം.
പുതിയ മിഗ് വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായി 7,418 കോടിയും 12 സുഖോയി വിമാനങ്ങൾ വാങ്ങുന്നതിന് 10,730 കോടിയുമാണ് ചെലവ്.
പരമാവധി തദ്ദേശീയമായി നിർമിക്കുന്ന ആയുധങ്ങളെ ആശ്രയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു. 31,130 കോടി രൂപയും തദ്ദേശിയമായി വികസിപ്പിച്ചവക്കായാണ് ചെലവിടുക എന്ന് വർത്താകുറിപ്പിൽ പറയുന്നു.
പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡി.ആർ.ഡി.ഒ) തദ്ദേശീയ സ്ഥാപനങ്ങൾക്ക് സാേങ്കതിക സഹായം നൽകിയാണ് ഇന്ത്യയിൽ ആയുധ നിർമാണം സാധ്യമാക്കുക.
നമ്മുടെ അതിർത്തികൾ സംരക്ഷിക്കാൻ സൈന്യത്തെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ടെന്ന് പ്രതിരോധ വകുപ്പ് വാർത്താകുറിപ്പിൽ വിശദീകരിച്ചു. ഗാൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.