കൂടുതൽ സൈനിക, പ്രതിരോധ ഉൽപന്ന ഇറക്കുമതിക്ക് നിയന്ത്രണം; ലക്ഷ്യം സ്വയംപര്യാപ്തത
text_fieldsന്യൂഡൽഹി: അടുത്ത വർഷം ഡിസംബർ മുതൽ കൂടുതൽ പ്രതിരോധ, സൈനിക വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനവുമായി പ്രതിരോധ മന്ത്രാലയം. 351 അനുബന്ധ ഉപകരണങ്ങൾക്കാണ് വിലക്ക്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഈ വസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമിക്കും. സൈനിക ഉൽപന്നങ്ങളുടെ നിർമാണത്തിൽ പ്രധാനകേന്ദ്രമായി തീരുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് നടപടി. പുതിയ നടപടി വഴി വർഷത്തിൽ 3,000 കോടിയുടെ വിദേശനാണയം ലാഭിക്കാനാകും. കഴിഞ്ഞ 16 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കേന്ദ്രം സമാന തീരുമാനം പ്രഖ്യാപിക്കുന്നത്. തദ്ദേശീയമായി നിർമിക്കാൻ കെൽപു നേടിയ 2,500ഓളം വസ്തുക്കളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
പുതിയ പട്ടികയിലുള്ള വസ്തുക്കൾ ഇന്ത്യൻ കമ്പനികളിൽ നിന്ന് മാത്രമാകും വാങ്ങുക. അടുത്ത വർഷം ഡിസംബറിൽ പദ്ധതിയുടെ ഭാഗമായി ആദ്യം 172 ഉൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കും. 2023 ഡിസംബറോടെ 89 വസ്തുക്കൾക്കും നിയന്ത്രണമുണ്ടാകും. ശേഷിക്കുന്ന 90 ഇനങ്ങളുടെ നിയന്ത്രണം 2024 ഡിസംബറിലാണ് വരിക.
ലേസർ വാണിങ് സെൻസർ, ഹൈ പ്രഷർ ചെക് വാൽവ്, വിവിധ കേബിളുകൾ, സോക്കറ്റുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണം. ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.