അതിർത്തി സംഘർഷം: 20,000 കോടി ഉടൻ വേണമെന്ന് സൈന്യം
text_fieldsന്യൂഡൽഹി: ചൈനയുമായി സിക്കിം അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കെ, അടിയന്തരമായി 20,000 കോടി രൂപ അനുവദിക്കണമെന്ന് പ്രതിരോധവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പ്രതിരോധ വകുപ്പ് സെക്രട്ടറി സഞ്ജയ് മിത്ര ധനവകുപ്പ് സെക്രട്ടറിയെ കണ്ടാണ് ഇൗ ആവശ്യം ഉന്നയിച്ചത്. 2017-18 സാമ്പത്തിക വർഷം 2.74 ലക്ഷം കോടി രൂപ പ്രതിരോധച്ചെലവിനായി ബജറ്റിൽ നീക്കിവെച്ചിരിക്കെയാണ് കൂടുതൽ തുക എത്രയും പെെട്ടന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യത്തിെൻറ ആധുനികവത്കരണത്തിനും നവീന ആയുധങ്ങൾ വാങ്ങുന്നതിനും ബജറ്റിൽ വകയിരുത്തിയതിെൻറ 50 ശതമാനവും പ്രതിദിന പ്രവർത്തനച്ചെലവിന് നീക്കിവെച്ചതിെൻറ 40 ശതമാനവും ഇതിനകം ചെലവഴിച്ചതായി പ്രതിരോധ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ആയുധ ഇറക്കുമതിക്ക് നികുതി കൂട്ടിയത് പ്രതിരോധ ബജറ്റിെൻറ ചോർച്ചക്ക് പ്രധാന കാരണമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിദിന ചെലവിനത്തിലും ശമ്പളത്തിനുമായി 1,72,774 കോടിയും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും 86,448 കോടിയും ഇൗ സാമ്പത്തികവർഷം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. 13ാമത് പ്രതിരോധ പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ചുവർഷത്തേക്ക് 26.84 ലക്ഷം കോടി രൂപ വേണമെന്നാണ് സൈനിക വിഭാഗങ്ങളുടെ ആവശ്യം. ഇന്ത്യയുടെ വിശാലമായ പ്രതിരോധ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പാകിസ്താനിൽനിന്നും ചൈനയിൽനിന്നുമുള്ള ഭീഷണി നേരിടുന്നതിനും കൂടി വേണ്ടിയാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ ബജറ്റ് ആഭ്യന്തര മൊത്ത ഉൽപാദനത്തിെൻറ(ജി.ഡി.പി) രണ്ടു ശതമാനത്തിലെത്തണമെന്നും സൈന്യം ആഗ്രഹിക്കുന്നു. അതേസമയം, ബജറ്റിൽ സൈന്യത്തിെൻറ ആധുനികവത്കരണത്തിന് നീക്കിവെക്കുന്ന തുക പടിപടിയായി കുറഞ്ഞുവരുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.