പിനാക്ക മിസൈലിനായി 2,580 കോടിയുടെ പ്രതിരോധ കരാർ
text_fieldsന്യൂഡൽഹി: പിനാക്ക റോക്കറ്റ് ലോഞ്ചേഴ്സിനായി പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ കമ്പനികളും ഒപ്പുവെച്ചു. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 2,580 കോടി രൂപയുടെ കരാറാണ് ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ), ടാറ്റാ പവർ കമ്പനി ലിമിറ്റഡ് (ടി.പി.സി.എൽ), ലാർസൻ ആൻഡ് ടർബോ (എൽ ആൻഡ് ടി) എന്നീ കമ്പനികളുമായി ഒപ്പുവെച്ചത്. ആഗസ്റ്റ് 31ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരം പുറത്തുവിട്ടത്.
ആറ് പിനാക്ക മിസൈൽ റെജിമെന്‍റുകൾക്ക് വേണ്ടിയുള്ള ഒാട്ടോമേറ്റഡ് ഗൺ എയിമിങ് പോസിഷനിങ് സിസ്റ്റമുള്ള 114 റോക്കറ്റ് ലോഞ്ചറുകൾ ടാറ്റാ പവർ കമ്പനി ലിമിറ്റഡും 45 കമാൻഡ് പോസ്റ്റുകൾ എൽ ആൻഡ് ടിയും നിർമിച്ചു നൽകും. 330 പ്രതിരോധ വാഹനങ്ങൾ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ് ആണ് ലഭ്യമാക്കുക.
വടക്കൻ, കിഴക്കൻ അതിർത്തികളിൽ 2024ഒാടെ പ്രതിരോധ സാമഗ്രികൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. പ്രതിരോധ ഗവേഷണ വിഭാഗമായ ഡി.ആർ.ഡി.ഒ തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനം (എം.എൽ.ആർ.എസ്). 60 കിലോമീറ്റർ ദൂരപരിധിയുള്ള ചെറുതും പ്രഹര ശേഷിയുള്ളതുമാണ് പിനാക്ക എം.കെ 1 മിസൈൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.