ട്വീറ്റ് പുകിലായി; ക്ഷമചോദിച്ച് പ്രതിരോധ വകുപ്പ് വക്താവ്
text_fieldsന്യൂഡൽഹി: മുൻ നാവികസേന തലവെൻറ ട്വീറ്റിന് മറുപടി നൽകിയ പ്രതിരോധ വകുപ്പ് വക്താവ്, ട്വീറ്റ് വിവാദമായതോടെ ഒരു മണിക്കൂറിനുള്ളിൽ ക്ഷമപറഞ്ഞ് പിൻവലിച്ചു. ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുൻ നാവികസേന തലവൻ അഡ്മിറൽ അരുൺ പ്രകാശാണ്, കാറിെൻറ ചിത്രം ഉൾപ്പെടെ റീട്വീറ്റ് ചെയ്ത് വിമർശിച്ചത്. സൈന്യത്തിെൻറ വെസ്റ്റേൺ കമാൻഡിെൻറ കാറിൽ സിവിലിയനായ ആഭ്യന്തര സാമ്പത്തിക ഉപദേഷ്ടാവ് ബോർഡ് തൂക്കി യാത്രചെയ്തതിനെതിരെയായിരുന്നു അരുൺ പ്രകാശിെൻറ വിമർശനം. ഇതിനോട് പ്രതിരോധ വകുപ്പ് വക്താവ് രൂക്ഷമായാണ് പ്രതികരിച്ചത്. തുടർന്ന് അരുണിന് അവധിയിൽ പോവേണ്ടിവന്നു.
ഒാഫിസർമാർ സൈനികരെ വീടുകളിൽ ജോലിക്കു നിയോഗിക്കുന്നതും കുട്ടികളെ സൈനിക വാഹനങ്ങളിൽ സ്കൂളിൽ വിടുന്നതും ഭാര്യമാർ സാധനങ്ങൾ വാങ്ങാനും നിരന്തരം ആഘോഷങ്ങൾക്ക് പോകുന്നതും ദുരുപയോഗമേല്ല എന്നായിരുന്നു പ്രതിരോധ വക്താവിെൻറ ട്വീറ്റ്. മുൻ സൈനിക ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ച ഇൗ ട്വീറ്റ് ഉടൻ പിൻവലിക്കുകയായിരുന്നു. അശ്രദ്ധയോടെ പോസ്റ്റ്ചെയ്തതാണെന്നും ക്ഷമചോദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. സ്വർണശ്രീ റാവു രാജശേഖറാണ് പ്രതിരോധ വകുപ്പിെൻറ പ്രിൻസിപ്പൽ വക്താവ്. ജനുവരിയിലാണ് ഇവരെ മന്ത്രി നിർമല സീതാരാമൻ നിയമിച്ചത്. എന്നാൽ, ആരാണ് ടീറ്റ് എഴുതിയതെന്ന് വ്യക്തമല്ല.
ഇൗ ട്വീറ്റ് പ്രതിരോധമന്ത്രി നിർമല സീതാരാമെൻറ തനിനിറം തുറന്നുകാട്ടിയെന്ന് റിട്ട. മേജർ ജനറൽ ഹർഷ കാക്കർ പറഞ്ഞു. പ്രതിരോധ വകുപ്പ് വക്താവ് ദുരന്തമായെന്നും വിരമിച്ച സൈനികരെ അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Even if misuse of an Army Command's insignia by a civilian is not a cognizable offence, the person needs to be reprimanded by the GOCinC whose "Financial Adviser" he is. https://t.co/sxyM13miOH
— Adm. Arun Prakash (@arunp2810) October 24, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.