സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സൈനിക ഹെലികോപ്റ്റർ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം
text_fieldsന്യൂഡൽഹി: സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സൈനിക ഉപകരണങ്ങൾ രാജ്യത്തു തന്നെ നിർമിക്കാൻ തീരുമാനിച്ച് പ്രതിരോധ മന്ത്രാലയം. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ആത്മനിർഭർ ഭാരത് പദ്ധതിയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് നടപടി. അതിനായി ഹാർഡ്‌വെയർ മേഖലയിലെ ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയർ (ഡിഎപി) മാനുവലിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.
ഇന്ത്യൻ മൾട്ടി-റോൾ ഹെലികോപ്റ്ററിന്റെ (IMRH) വികസനത്തിലും നിർമ്മാണത്തിലുമാണ് സ്വകാര്യ മേഖലയുമായി സഹകരിക്കുന്നത്. അതുവഴി നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള റഷ്യൻ നിർമ്മിത Mi-17, Mi-8 ഹെലികോപ്റ്ററുകൾക്ക് പകരം ഇന്ത്യൻ നിർമ്മിത ഹെലികോപ്റ്ററുകൾ ലഭ്യമാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
IMRH-ന് 13 ടൺ ടേക്ക്-ഓഫ് ഭാരം ഉണ്ടായിരിക്കും. ഇവ വ്യോമാക്രമണം, അന്തർവാഹിനിക്കും കപ്പലിനുമെതിരായ ആക്രമണങ്ങൾ, സൈനിക ഗതാഗതം, വിവിഐപി റോളുകൾ എന്നിവയിൽ ഇന്ത്യൻ സേനയെ സഹായിക്കും.
അടുത്ത ഏഴ് വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. സ്വകാര്യമേഖലാ കമ്പനികൾ പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൾട്ടി റോൾ ഹെലികോപ്റ്ററിന്റെ പുതിയ നേവൽ വേരിയന്റ് ഉൾപ്പെടുന്ന എഞ്ചിൻ വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി സംയുക്ത സംരംഭം തുടങ്ങാൻ ഫ്രഞ്ച് കമ്പനിയായ സഫ്രാൻ 2022 ജൂലൈ 8-ന് തന്നെ ഇന്ത്യൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.