രഹസ്യ വിവരങ്ങൾ പാക് ഏജന്റുകൾക്ക് ചോർത്തിയ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
text_fieldsപുനെ: തന്ത്രപ്രധാനമായ വിവരങ്ങൾ പാക് ഏജന്റുകൾക്ക് ചോർത്തിയതിന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞൻ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ വെച്ചാണ് ഭീകര വിരുദ്ധ സ്ക്വാഡ്(എ.ടി.എസ്) പ്രദീപ് കുരുൽകറിനെ അറസ്റ്റ് ചെയ്തത്.
പാക് രഹസ്യാന്വേഷണ സംഘടനയുമായി ബന്ധമുള്ള ആളുകൾക്ക് വാട്സ് ആപ്, വിഡിയോ കാളുകൾ വഴി തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ദേശീയ സുരക്ഷക്ക് അത്യന്തം ഭീഷണിയാണിതെന്നും എ.ടി.എസ് അധികൃതർ വ്യക്തമാക്കി.
പൂനെയിലെ ഡി.ആർ. ഡി.ഒ റിസർച്ച് യൂനിറ്റ് മേധാവിയാണ് പ്രദീപ് കുരുൽകർ. 2022 സെപ്റ്റംബറിലാണ് വിവരങ്ങൾ പങ്കുവെച്ചത്. സംശയാസ്പദ സാഹചര്യത്തിൽ വിവരങ്ങൾ പങ്കുവെച്ചത് ശ്രദ്ധയിൽ പെട്ട ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥർ വിവരം എ.ടി.എസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഡി.ആർ.ഡി.ഒ ആഭ്യന്തര അന്വേഷണം നടത്തിയതിനു ശേഷമാണ് എ.ടി.എസിന് പരാതി നൽകിയത്. കുരുൽകറുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
ഹണിട്രാപ് കേസാണിതെന്നും അധികൃതർ വ്യക്തമാക്കി. മോശം ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് സ്ത്രീകളാണെന്ന വ്യാജേന ഹണിട്രാപ്പിൽ പെടുത്തിയാണ് ഇദ്ദേഹത്തെ പാക് അധികൃതർ വലയിൽ കുടുക്കിയതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.