ബാബരി കേസ്: പ്രതിഭാഗത്തിെൻറ അലംഭാവത്തിൽ കോടതിക്ക് അതൃപ്തി
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിഭാഗം തങ്ങളുടെ വാദങ്ങൾ രേഖാമൂലം സമർപ്പിക്കാതെ താമസിപ്പിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സി.ബി.ഐ പ്രത്യേക കോടതി. രണ്ടുതവണ സമയം നീട്ടി നൽകിയിട്ടും പ്രതിഭാഗം അലംഭാവം കാട്ടുന്നതിലാണ് സ്പെഷൽ ജഡ്ജി എസ്.കെ. യാദവ് അതൃപ്തി പ്രകടിപ്പിച്ചത്. വിചാരണ അനന്തമായി നീട്ടുകയാണ് പ്രതിഭാഗത്തിെൻറ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു. ആഗസ്റ്റ് 31 വരെ സമയം നീട്ടിനൽകണമെന്ന പ്രതിഭാഗം അഭിഭാഷകെൻറ ആവശ്യം കോടതി തള്ളി. നേരത്തേ ആഗസ്റ്റ് 21നും 24നും കോടതി സമയം നീട്ടിനൽകിയിരുന്നു.
കേസിൽ 400 പേജ് വരുന്ന വാദമുഖങ്ങൾ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി നിർദേശപ്രകാരം കേസ് നടപടികൾ പ്രത്യേക കോടതി വേഗത്തിലാക്കിയപ്പോഴാണ് പ്രതിഭാഗത്തിെൻറ അലംഭാവം.
'92ൽ ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, ബി.ജെ.പി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ തുടങ്ങി 32 പ്രതികളാണുള്ളത്. വിചാരണ നടപടികൾ അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.