മുത്തൂറ്റ് ഫിനാൻസിൽനിന്ന് 7.41 കോടിയുടെ സ്വർണം കവർന്ന പ്രതികൾ പിടിയിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ മുത്തൂറ്റ് ഫിനാൻസിെൻറ ഹൊസൂർ ശാഖയിൽനിന്ന് 7.41 കോടി രൂപയുടെ സ്വർണം കവർന്ന ആറുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഹൈദരാബാദിൽനിന്നാണ് ഇവർ പിടിയിലായത്. നഷ്ടപ്പെട്ട സ്വർണവും കണ്ടെടുത്തു.
ഹൊസൂർ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്ഥാപനത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിനാണ് ഇവർ തോക്കുചൂണ്ടി കവർച്ച നടത്തിയത്. ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജർ ഉൾപ്പെടെ നാല് ജീവനക്കാരെ തോക്കും കത്തികളും കാണിച്ച് ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു. പിന്നീട്, താക്കോലുകൾ കൈക്കലാക്കി ലോക്കറുകൾ കൊള്ളയടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
മാനേജർ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്, രാജേന്ദ്രൻ എന്നിവരാണ് ആക്രമണത്തിനിരയായത്. 25,091 ഗ്രാം സ്വർണവും 96,000 രൂപയുമാണ് നഷ്ടപ്പെട്ടിരുന്നത്. സ്വർണാഭരണങ്ങൾ മൂന്ന് ബാഗുകളിൽ നിറച്ച് പ്രതികൾ ബൈക്കുകളിലാണ് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക പൊലീസ് ടീമുകളെയാണ് നിയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.