ഏറ്റുമുട്ടൽ വർഗീയമല്ലെന്ന വാദവുമായി യു.പി സർക്കാർ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ പൊലീസ് നടത്തിയ ഏറ്റുമുട്ടലുകൾ വർഗീയമല്ലെന്ന വിശദ ീകരണവുമായി യോഗി ആദിത്യനാഥ് സർക്കാർ. ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 48പേരിൽ 30പേർ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരാണെന്നും സുപ്രീംകോടതിയിൽ നോട്ടീസിന് മറുപടിയായി സർക്കാർ വിശദീകരിച്ചു.
സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയവർ ഏറ്റുമുട്ടലുകൾക്ക് വർഗീയ നിറം നൽകുകയാണെന്നും സർക്കാർ വ്യക്തമാക്കി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തർപ്രദേശിൽ നിരവധി പൊലീസ് ഏറ്റുമുട്ടലുകളാണ് നടന്നത്. ഇതിൽ പലതും വ്യാജ ഏറ്റുമുട്ടലാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷനടക്കം കെണ്ടത്തിയിട്ടുണ്ട്.
നോയിഡയിൽ പൊലീസ് കൊലപ്പെടുത്തിയ യുവാവിെൻറ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകാൻ അടുത്തിടെ കമീഷൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതിയുടെ നോട്ടീസിന് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്.
പൊതുതാൽപര്യ ഹരജി തള്ളിക്കളയണമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.