പ്രതിരോധ മേഖലയിൽ 54,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
text_fieldsന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ഇന്ത്യൻ നിർമിത സൈനിക ഉപകരണങ്ങൾ വാങ്ങാൻ 54,000 കോടിയുടെ പദ്ധതികൾ അംഗീകരിച്ച് കേന്ദ്രം. യുദ്ധവിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ, ടോർപ്പിഡോ, ടി-90 ടാങ്കുകളുടെ എൻജിനുകൾ എന്നിവയടക്കമുള്ളവയാണ് ഇത്തരത്തിൽ തദ്ദേശീയമായി സംഭരിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സംഭരണ പ്രക്രിയകൾ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനുമായി രൂപവത്കരിച്ച മാനദണ്ഡങ്ങൾക്കും വ്യാഴാഴ്ച ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അംഗീകാരം നൽകി. എട്ട് സംഭരണ പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ കൗൺസിൽ അംഗീകാരം നൽകിയത്.
ഇന്ത്യൻ വ്യോമസേനക്കായി എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ, ടി-90 യുദ്ധ ടാങ്കുകൾക്കായി 1,350 എച്ച്.പി എൻജിനുകൾ എന്നിവ കരാറിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ ഇന്ത്യൻ നാവികസേനക്കായി വരുണാസ്ത്ര ടോർപ്പിഡോ വാങ്ങുന്നതിനും അനുമതിയായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.