ഹരിയാന കലാപത്തിന് പിന്നിൽ കൃത്യമായ ഗെയിം പ്ലാൻ; ഗൂഢാലോചകർക്കെതിരെ കടുത്ത നടപടിയുണ്ടാകും - അനിൽ വിജ്
text_fieldsഗുരുഗ്രാം: ഹരിയാനയിലെ കലാപത്തിന് പിന്നിൽ കൃത്യമായ ഗെയിം പ്ലാനുണ്ടെന്ന് ആവർത്തിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇത്തരം കലാപങ്ങൾ ഒരുകാരണവശാലും ഉണ്ടാകില്ല. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സംഘർഷവുമായി ബന്ധപ്പെട്ട് 202 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേർ കരുതൽ തടങ്കലിലാണ്.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. അക്രമിക്കാനെത്തിയ എല്ലാവരുടേയും കൈയ്യിൽ വടികളുണ്ടായിരുന്നു. ഇത് ആരെങ്കിലും നൽകിയതാണോ എന്നും മറ്റെവിടെ നിന്നെങ്കിലും ലഭിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ഇന്‍റർനെറ്റ് സംവിധാനങ്ങൾ സ്ഥിഗതികൾ മെച്ചപ്പെടുന്നതോടെ പുനരാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹരിയാനയിലെ നൂഹിലും പരിസരപ്രദേശങ്ങളിലും നടന്ന സംഘർഷങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുതുടങ്ങിയിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെയുള്ള നടപടിയാണിതെന്നും അനിൽ വിജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.