വിവരാവകാശ കമീഷനെ തരംതാഴ്ത്താൻ നീക്കം
text_fieldsന്യൂഡൽഹി: മുഖ്യ വിവരാവകാശ കമീഷണറുടെയും ഇൻഫർമേഷൻ കമീഷണർമാരുടെയും പദവി തരംതാഴ്ത്താൻ കേന്ദ്രസർക്കാർ നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും സുപ്രീംകോടതി ജഡ്ജിക്കും തുല്യമായ പദവിയാണ് വിവരാവകാശ കമീഷൻ അംഗങ്ങൾക്ക് ഇപ്പോഴുള്ളത്. ഇത് കാബിനറ്റ് സെക്രട്ടറിക്കു തുല്യമാക്കുന്ന കാര്യമാണ് പരിഗണനയിൽ.
കേന്ദ്ര വിവരാവകാശ കമീഷെൻറ സേവന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കാനും നീക്കമുണ്ട്. അതിെൻറ ഭാഗമായാണ് തരംതാഴ്ത്തൽ.
വിവരാവകാശ നിയമം പൊതുജനം ഉപയോഗപ്പെടുത്തുന്നത് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ടെന്നിരിക്കേ, ഇൗ നീക്കത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വിവരാവകാശ നിയമപ്രകാരം 2005ലാണ് കേന്ദ്ര ഇൻഫർമേഷൻ കമീഷൻ നിലവിൽ വന്നത്. 2009ൽ പുതുക്കിയ പ്രകാരം ഇൻഫർമേഷൻ കമീഷണർമാർക്ക് സുപ്രീംകോടതി ജഡ്ജിമാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും ശമ്പളമുണ്ട്.
പദവി കുറച്ചാലും അധികാരവും ഉത്തരവാദിത്തവും അതേപടി തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമീഷനും രൂപവത്കരിച്ചത് ഭരണഘടനക്ക് അനുസൃതമായാണ്. എന്നാൽ, വിവരാവകാശ നിയമമാണ് ഇൻഫർമേഷൻ കമീഷെൻറ അടിത്തറ. സുപ്രീംകോടതി ഉത്തരവ് അന്തിമമാണ്. എന്നാൽ, കേന്ദ്ര വിവരാവകാശ കമീഷെൻറ തീരുമാനം കോടതികളിൽ ചോദ്യം ചെയ്യപ്പെടാം.
ഉപഭോക്തൃ കമീഷൻ പോലെ, അവകാശ സംരക്ഷണത്തിന് വേറെയും സ്ഥാപനങ്ങളുണ്ട്. അതിലെ അംഗങ്ങളെ തെരഞ്ഞെടുപ്പു കമീഷണർമാർക്കോ സുപ്രീംകോടതി ജഡ്ജിമാർക്കോ തുല്യമായി കണക്കാക്കുന്നില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.