ഡൽഹി പോളിങ് 62.59 ശതമാനം; ‘ആപ്’ ആരോപണം അടിസ്ഥാനരഹിതമെന്ന് തെര. കമ്മീഷൻ
text_fieldsന്യൂഡൽഹി: ഒടുവിൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൻെറ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 62.59 ശതമാ നം വോട്ടാണ് ശനിയാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയത്.
ഒന്നിലധികം തവണ ബാലറ്റ് പേപ്പറുകളുടെ സൂക്ഷ്മ പരിശോ ധന നടത്തിയത് കൊണ്ടാണ് പോളിങ് ശതമാനം കണക്കുകൂട്ടാൻ വൈകിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. ഇത ുസംബന്ധിച്ച ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സാധാരണ നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് കമ്മീഷൻ ചെയ്തത്.
തെരഞ്ഞെടുപ്പിൻെറ പിറ്റേ ദിവസം പോലും വോട്ടിങ് ശതമാനം പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തിയത്.
2015നേക്കാൾ അഞ്ച് ശതമാനം കുറവ് വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കമ്മീഷൻ പറഞ്ഞു. 2015ൽ 67.5 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം കൂടുതൽ പേർ വോട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പോളിങ് നടന്നത് ബല്ലിമാരാൺ മണ്ഡലത്തിലാണ്-71.6 ശതമാനം. ഏറ്റവും കുറവ് ഡൽഹി കേൻറാൺമെൻറിലും-45.4 ശതമാനം.
ഒഖ്ല ഷാഹീൻബാഗിൽ 58.84 ശതമാനം വോട്ട് രേഖപ്പെടുത്തി. ബാബർപുറിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. ആരോപണമുണ്ടായപ്പോൾ തന്നെ അേന്വഷണം നടത്തിയിരുന്നു.
എന്നാൽ, കൃത്രിമം കണ്ടെത്താനായില്ല. രണ്ട് റിസർവ് യന്ത്രങ്ങൾ അവിടുത്തെ പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. അവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടില്ല. അവയുമായി പോകുേമ്പാളാണ് ആളുകൾ ഉദ്യോഗസ്ഥരെ വളഞ്ഞത്. പൊലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്ന സംഭവങ്ങൾ തെരഞ്ഞെടുപ്പിനിടെ അരങ്ങേറിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.