Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.ജിക്കും മോദി...

സി.എ.ജിക്കും മോദി സർക്കാറിൻെറ കൂച്ചുവിലങ്ങോ ? നിർണായക റിപ്പോർട്ട്​ ഇനിയും സമർപ്പിച്ചില്ല

text_fields
bookmark_border
CAG
cancel

ന്യൂഡൽഹി: കഴിഞ്ഞ രണ്ട്​ വർഷത്തിനിടെ സി.എ.ജിയുടെ പ്രവർത്തനത്തിൽ വൻ വീഴ്​ചകളുണ്ടായെന്ന്​ ദ വയറിൻെറ​ റിപ്പോർട്ട്​. ബജറ്റ്​ സമ്മേളനത്തിനിടെ കേന്ദ്രസർക്കാറിൻെറ ധനകാര്യ ഓഡിറ്റ്​ റിപ്പോർട്ട്​ സി.എ.ജി സഭയിൽ വെച്ചില്ല. ഇതിന്​ പുറമേ സി.എ.ജിയുടെ ഓഡിറ്റ്​ റിപ്പോർട്ടുകളുടെ എണ്ണത്തിലും കഴിഞ്ഞ കുറേ വർഷങ്ങളായി കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. ഏജൻസിയുടെ പ്രവർത്തനങ്ങളെ ആരോ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന സംശയമാണ്​ ഇത്​ ഉയർത്തുന്നത്​.

ബജറ്റ്​ ​സമ്മേളനത്തിനിടെ രണ്ട്​ റിപ്പോർട്ടുകളാണ്​ സി.എ.ജി സഭയിൽ വെച്ചത്​. പ്ര​തിരോധ മേഖല, കസ്​റ്റംസ്​ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ഇത്​. ഈ രണ്ട്​ റിപ്പോർട്ടുകളും 2019ൽ തന്നെ സി.എ.ജി പുറത്ത്​ വിട്ടിരുന്നു. സാധാരണയായി ബജറ്റ്​ സമ്മേളനത്തിനിടെയാണ്​ കേന്ദ്രസർക്കാറിൻെറ ധനകാര്യ അക്കൗണ്ടുകളെ കുറിച്ചുള്ള ഓഡിറ്റ്​ റിപ്പോർട്ട്​ സി.എ.ജി സമർപ്പിക്കുന്നത്​. എന്നാൽ, ഈ വർഷം 2020 മാർച്ച്​ 23ന്​ ബജറ്റ്​ സമ്മേളനം അവസാനിക്കുന്നത്​ വരെ ഇത്​ സഭാ മുമ്പാകെ സമർപ്പിച്ചില്ല. 

കഴിഞ്ഞ രണ്ട്​ വർഷമായി കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിൽ വീഴ്​ചകളുണ്ടായിട്ടുണ്ടെന്ന്​ പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സി.എ.ജിയിലെ ഒരു ഉദ്യോഗസ്ഥൻ ദ വയറിനോട്​ പ്രതികരിച്ചു. ഇക്കാലയളവിൽ സി.എ.ജി തയാറാക്കുന്ന റിപ്പോർട്ടുകളുടെ എണ്ണത്തിലും കുറവ്​ വന്നിട്ടുണ്ട്​. 2018-19 വർഷത്തിൽ 73 ഓഡിറ്റ്​ റിപ്പോർട്ടുകളാണ്​ സി.എ.ജി സമർപ്പിച്ചത്​. ഇതിൽ 15 എണ്ണം കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടതും 58 എണ്ണം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതുമാണ്​. 2017-18 വർഷത്തിൽ 98 റിപ്പോർട്ടുകൾ തയാറാക്കിയ സ്ഥാനത്താണ്​ ഇതിൻെറ എണ്ണം കഴിഞ്ഞ വർഷം 73 ആയി ചുരുങ്ങിയത്​.

വിനോദ്​ റായ്​  തലപ്പത്തിരുന്നപ്പോഴാണ്​ സി.എ.ജി മികച്ച പ്രവർത്തനം കാഴ്​ചവെച്ചത്​. യു.പി.എ ഭരണകാലത്ത്​ 221 ഓഡിറ്റ്​ റിപ്പോർട്ടുകൾ വരെ സി.എ.ജി തയാറാക്കിയിരുന്നു. എന്നാൽ, നരേന്ദ്ര മോദി സർക്കാറിൻെറ രണ്ടാം വരവിൽ സി.എ.ജിയുടെ പ്രവർത്തനത്തിന്​ മങ്ങലേറ്റുവെന്നതിൻെറ സൂചനകളാണ്​ കണക്കുകളിൽ നിന്ന്​ വ്യക്​തമാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modicag reportmalayalam newsindia news
News Summary - Delayed Audit Reports, Lower Output Marked Last Two Years of CAG’s Functioning-India news
Next Story