ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കിൽ ആർമിയിൽ നിന്ന് രാജിവെക്കുക -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവന്നിരുന്ന ടിക്ടോക് അടക്കം നിരോധിച്ച ആപ്പുകളിൽ ഉൾപ്പെടും. ഇന്ത്യൻ സൈനികർക്കും 89ഒാളം ആപ്പുകൾ ഉപയോഗിക്കുന്നതിന് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക്, ടിൻഡർ, പബ്ജി മൊബൈൽ ഗെയിം എന്നിവയടക്കമായിരുന്നു ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിച്ചത്.
അതേസമയം, ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ കേന്ദ്ര സർക്കാരിെൻറ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നത് നിരവധി കോൺടാക്ടുകൾ അടക്കമുള്ള തെൻറ പ്രധാനപ്പെട്ട ഡാറ്റ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കാട്ടി അദ്ദേഹം ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ജസ്റ്റിസ് രാജീവ് സഹായ് എൻറ്ലോ, ജസ്റ്റിസ് ആശാ മേനോൻ, എന്നിവരടങ്ങിയ ബെഞ്ച് സൈനികെൻറ ആവശ്യം തള്ളി.
‘നിർബന്ധമായും ആപ്പ് നീക്കം ചെയ്യണമെന്നാണ് കോടതി പറയുന്നത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പുതിയ അക്കൗണ്ട് നിർമിക്കാൻ സാധിക്കും. ഒരു ഒാർഗനൈസേഷെൻറ ഭാഗമാണ് താങ്കൾ. അതിെൻറ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തനാണെന്നും ബെഞ്ച് ഒാർമിപ്പിച്ചു. ഫേസ്ബുക്ക് നീക്കം ചെയ്യില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സേനയിൽ നിന്ന് എന്നെന്നേക്കുമായി രാജിവെച്ച് പോകണമെന്നും’ ഹൈകോടതി ബെഞ്ച് പറഞ്ഞു.
സൈനികെൻറ പരാതിയിൻ മേലുള്ള അടുത്ത വാദം കേൾക്കൽ ജുലൈ 21നേക്ക് നിശ്ചയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ അടക്കമുള്ള ആപ്പുകൾ നിരോധിച്ചുകൊണ്ടുള്ള തീരുമാനം സൈനികരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നാണ് പരാതി നൽകിയ സൈനികൻ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികൾ ഒരു ജവാെൻറ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.