കോവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് ഡൽഹി മുഖ് യമന്ത്രി അരവിന്ദ് കെജ്രിവാൾ. രോഗബാധയെക്കുറിച്ച് ഇവർക്ക് യാതൊരു അറിവുമില്ലായിരുന്നു. ഇത് കൂടുതൽ ആശങ്ക ഉളവാക്കുന്നതായും കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 27 വരെ ലോക്ഡൗണിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഇതുവരെ 1,707 േപർക്കാണ് രോഗബാധ കണ്ടെത്തിയത്. 42 പേർ ഇവിടെ മരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചിരുന്ന 72ഒാളം പേർ േരാഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 76 ഹോട്ട്സ്പോട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.