നിർഭയ കേസ്: പ്രതികൾ വധശിക്ഷ വൈകിപ്പിക്കാൻ ശ്രമിക്കുന്നു; കേന്ദ്രസർക്കാർ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾ വധശിക്ഷ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ. കേസ ിലെ പ്രതിയായ പവൻ ഗുപ്ത ഇതുവരെ തിരുത്തൽ ഹരജിയോ ദയാഹരജിയോ നൽകാതിരിക്കുന്നത് മനപൂർവമാണെന്നും സോളിസിറ്റർ ജ നറൽ തുഷാർ മേത്ത ഹൈകോടതിയെ അറിയിച്ചു. വിചാരണ കോടതി പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായി സമർപ്പിച്ച ഹരജിയിൽ നടന്ന വാദത്തിലാണ് തുഷാർ മേത്ത ഇക്കാര്യമറിയിച്ചത്.
വിധി വൈകിപ്പിക്കാനുള്ള നടപടികൾ പ്രതികൾ മനഃപൂർവം, ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. നിയമ നടപടികളെ പരീക്ഷിക്കുന്ന നടപടിയാണ് പ്രതികളുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീതി നടപ്പാക്കുന്നത് വൈകരുത്. വധശിക്ഷ നൽകുന്നത് വൈകാൻ പാടില്ല. കുറ്റവാളികളുടെ താത്പര്യത്തിനനുസരിച്ച് വധശിക്ഷ വൈകിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും അദ്ദേഹം വാദിച്ചു. പ്രതികളുടെ വധശിക്ഷ വെവ്വേറെ ദിവസം നടത്താം. ദയാഹരജി നൽകിയവരുടെ ശിക്ഷ പിന്നീട് നടപ്പാക്കാമെന്നും തുഷാർ മേത്ത പറഞ്ഞു.
ജയിൽ ചട്ടം 858 പ്രകാരം വധശിക്ഷ ഒരുമിച്ചേ നടത്താനാകൂ എന്ന് പറയുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ശത്രുഘ്നൻ ചൗഹാൻ കേസിൽ ദയഹരജി തള്ളി 14 ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ ശിക്ഷ നടപ്പിലാക്കാൻ കഴിയൂ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും വധശിക്ഷ നടപ്പിലാക്കുന്നതിന് ഭരണഘടനയിൽ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും പ്രതിഭാഗം അതിനാൽ വെവ്വേറെ വധശിക്ഷ നടപ്പിലാക്കരുതെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു.
പ്രതി മുകേഷ് സിങ്ങിനു വേണ്ടി അഭിഭാഷകയായ റെബേക്ക ജോണും മറ്റ് പ്രതികൾക്കായി അഭിഭാഷകനായ എ.പി.സിങ്ങും ഹാജരായി.
പ്രതികളെ ശനിയാഴ്ച രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാൻ വിധിച്ചിരുന്നെങ്കിലും പ്രതികളിലൊരാളായ വിനയ് ശർമ ദയാഹരജി സമർപ്പിച്ചതിനാൽ വധശിക്ഷക്ക് വെള്ളിയാഴ്ച ഡൽഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.