ഇന്ത്യാ ഗേറ്റിന് സമീപം തീകൊളുത്തി യുവാവിെൻറ ആത്മഹത്യ ശ്രമം
text_fieldsന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന് സമീപം തീ കൊളുത്തി യുവാവിെൻറ ആത്മഹത്യാ ശ്രമം. ഒഡീഷ സ്വദേശി കാർത്തിക് മഹെർ(25) ആണ് രാജ്പഥിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച വൈകീട്ട് ഇന്ത്യാ ഗേറ്റിനരികെ പൗരത്വ േഭദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അരങ്ങേറുമ്പോഴായിരുന്നു സംഭവം.
ദേഹമാസകലം തീ പടർന്നു പിടിച്ച യുവാവിനെ സമീപത്ത് ക്യാമ്പ് ചെയ്ത പൊലീസ് സംഘം രക്ഷപ്പെടുത്തി രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ മഹെറിെൻറ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
യുവാവിെൻറ ആത്മത്യാ ശ്രമത്തിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് സഹോദരൻ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.