എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി പുതിയ വ്യോമസേന മേധാവി
text_fieldsന്യൂഡൽഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി ചുമതലയേറ്റു. ആർ.കെ.എസ് ഭദൗരിയയുടെ പിൻഗാമിയായാണ് ചുമതലയേറ്റത്. നിലവിൽ വ്യോമസേന ഉപമേധാവിയായിരുന്നു. സേനയിൽ 39 വർഷം സർവീസുള്ള ചൗധരി, നിരവധി യുദ്ധവിമാനങ്ങളും പരിശീലക വിമാനങ്ങളും പറത്തിയിട്ടുണ്ട്.
വ്യോമസേന ഉപമേധാവി പദവിയിൽ എത്തുന്നതിന് മുമ്പ് പടിഞ്ഞാറൻ എയർ കമാൻഡിന്‍റെ ചുമതല വഹിച്ചിരുന്നു. ലഡാക്കിലെ വ്യോമാതിർത്തിയുടെ സുരക്ഷ പടിഞ്ഞാറൻ എയർ കമാൻഡിനാണ്.
ജമ്മു കശ്മീർ അടക്കമുള്ള സ്ഥലങ്ങളിലെ തന്ത്രപ്രധാന സേനാ കേന്ദ്രങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1999ലെ കാർഗിൽ യുദ്ധ സമയത്ത് ദൗത്യങ്ങൾ വിജയിപ്പിക്കാൻ ചൗധരിയുടെ നേതൃത്വത്തിന് സാധിച്ചിരുന്നു.
കൂടാതെ, ഫ്രാൻസുമായുള്ള റഫേൽ യുദ്ധവിമാന പദ്ധതിക്ക് മേൽനോട്ടം വഹിച്ച ഉന്നതതല സംഘത്തിന്‍റെ തലവനായിരുന്നു ചൗധരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.