പുക മഞ്ഞ്; കോസ്റ്ററിക്ക അംബാസഡർ ബംഗളൂരുവിലേക്ക് മാറുന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കനത്ത പുക മഞ്ഞും മലിനീകരണവും തുടരുന്ന പശ്ചാത്തലത്തിൽ കോസ്റ്ററിക്ക അംബാസഡർ മരിയേല ക്രൂസ് അൽവാറെസ് ബംഗളൂരുവിലേക്ക് മാറുന്നതായി അറിയിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്നാണ് മാറുന്നതെന്ന് അൽവാറെസ് വ്യക്തമാക്കിയിട്ടുണ്ട്. വിശ്രമമാണ് ആവശ്യം. ഡൽഹിയിലെ വായു മൂലം അണുബാധ ഉണ്ടായിട്ടുണ്ടെന്നും ക്ഷീണിതയാണെന്നും അവർ പറഞ്ഞു. നമ്മുടെ ശ്വാസ കോശത്തെ പുകവലിക്കുന്നവരുടെ പോലെ കറുത്ത ഒന്നായി മാറുന്നത് തമാശയായി കാണാൻ പറ്റില്ലെന്നും അൽവാറസ് പറഞ്ഞു. ഇന്ത്യയെ ഞാൻ ഇഷ്ടപ്പെടുന്നു എന്നാൽ വിഷവായുവും പ്ലാസ്റ്റികും കൊണ്ട് ഇന്ത്യ മുങ്ങുന്നത് വേദനിപ്പിക്കുന്നു. ശുദ്ധവായുവും ശുദ്ധ ജലവും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്നും അവർ ബ്ലോഗിൽ കുറിച്ചു.
അൽവാറെസിനെ പോലെ മറ്റ് രാജ്യങ്ങളിലെ നിരവധി പ്രതിനിധികളും തിരിച്ച് അതാത് രാജ്യങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
നിരവധി പേരാണ് മലിനീകരണം മൂലം സമീപ ദിവസങ്ങളിൽ ഇന്ത്യ വിട്ടത്. ഡൽഹിയിൽ പുക മഞ്ഞ് ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.