ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ നില ഉയർന്ന തോതിൽ തുടരുന്നു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നിയോഗിച്ച മലിനീകരണ നിയന്ത്രണ മേൽനോട്ട അതോറിറ്റി (ഇ.പി.സി.എ) ആരോഗ്യ അത്യാഹിതാവസ്ഥ പ്രഖ്യപിച്ച ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ നില ഉയർന്ന തോതിൽ തുടരുകയാണ്. ശനിയാഴ്ച വായു നിലവാര സൂചിക (എ.ക്യു.െഎ) 407 ആണ് രേഖപ്പെടുത്തിയത്. നടപടികൾ സീകരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ മാറ്റം വന്നിട്ടിെല്ലന്നാണ് എ.ക്യു.െഎ വ്യക്തമാക്കുന്നത്.
ഡൽഹി, ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ് എന്നിവടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്ന് നോയിഡയിൽ റിയൽ എസ്റ്റേറ്റ് ഡയറക്ടറെ അറസ്റ്റുചെയ്തു. ഒറ്റ, ഇരട്ടയക്ക നമ്പർ വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വാഹന നിയന്ത്രണത്തിെൻറ ഭാഗമായി ഓൺലൈൻ ടാക്സികൾ നിരക്ക് വർധിപ്പിച്ചാൽ നടപടി സീകരിക്കുമെന്ന് മുഖ്യമന്ത്രി കെജ്രിവാൾ മുന്നറിയിപ്പ് നൽകി. ആകാശം ഇരുണ്ട് നിൽക്കുന്നത് ഞായാറാഴ്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തെ ബാധിച്ചേക്കും. മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ റോഡുകളിലും മരങ്ങളിലും വെള്ളം ചീറ്റുന്നുണ്ട്.
ഡൽഹി മലിനകീരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെജ്രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല എന്നിവർ രംഗത്തുവന്നു. അതേസമയം, അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ ഡീസൽ ബസുകൾ മാറ്റി ഇലക്ട്രിക് ബസുകൾ കൊണ്ടുവരണമെന്ന് ഇന്ത്യയിലെത്തിയ ജർമൻ ചാൻസലർ അംഗല മെർകൽ പറഞ്ഞു.
ഇന്ത്യയിൽ പരിസ്ഥിതി സൗഹാർദ നഗര ഗതാഗത പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 100 കോടി യൂറോ െചലവഴിക്കുമെന്നും അവർ വ്യക്തമാക്കി. കാലവാസ്ഥമാറ്റം, സുസ്ഥിര വികസനങ്ങളിൽ ഇന്ത്യ, ജർമൻ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കൂടിയാണ് അവർ ഡൽഹിയിലത്തിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.