ഡൽഹിയിൽ വായുമലീനകരണം ഏറ്റവും ഉയർന്ന നിലയിൽ
text_fieldsന്യൂഡൽഹി: തലസ്ഥാന നഗരത്തിൽ വായുമലിനീകരണത്തിെൻറ തോത് ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. വായു ഗുണനിലവാര സൂചിക പ്രകാരം ഡൽഹിയിലെ മലിനീകരണത്തിെൻറ തോത് ഇരുനൂറിലും കൂടുതലാണ്. വായു ഗുണനിലവാര സൂചിക പ്രകാരം വായുമലിനീകരണ തോത് 0-50 വരെ മികച്ചത്, 51-100 തൃപ്തികരം, 101 മുതൽ 200 വരെ ഇടത്തരം, 201-300 മോശം, 301-400 വളരെ മോശം എന്നിങ്ങനെയാണ് രേഖപ്പെടുത്തുന്നത്.
തിങ്കളാഴ്ച ഡൽഹി ലോധി റോഡ് പ്രദേശത്ത് വായു മലിനീകരണത്തിെൻറ തോത് 237 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വായുമലിനീകരണം ദ്വാരകയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതു മൂലമാണ് ഇൗ മാസങ്ങളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പുകമഞ്ഞും മോശം വായുവും അനുഭവപ്പെടുന്നത്. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തേക്ക് തള്ളപ്പെടുന്ന പുകയും വായുവിനെ മലിനമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.