വായുമലിനീകരണം ഗുരുതരം; ട്രക്കുകളുടെ നിരോധനവും വർക്ക് ഫ്രം ഹോമും തുടരാൻ നിർദേശിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഏറ്റവും മോശമായ അവസ്ഥയിലാണ് ഡൽഹിയിലെ വായു. ചൊവ്വാഴ്ചയും വായുമലിനീകരണം ഇതേ രീതിയിൽ തന്നെ തുടരുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച രാവിലെ ഡൽഹിയിലെവായുഗുണനിലവാര സൂചികയുടെ തോത് 352 ആണ്. നോയിഡയിൽ ഇത് 346 ഗുരുഗ്രാമിൽ 358ഉം ആണ്. വായുമലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ തുടരുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക് മാത്രമാണ് ഡൽഹിയിൽ പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ജീവനക്കാരുടെ വർക്ക് ഫ്രം ഹോം നവംബർ 26 വരെ തുടരുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിർദേശപ്രകാരം സ്കൂളുകളും കോളജുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.