ഡൽഹിയിൽ വീണ്ടും മോശം വായു; സർക്കാറിന് സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് വായു മലിനീകരണ തോത് ഉയർ ന്നു. കാറ്റിെൻറ ശക്തികുറഞ്ഞതും തണുപ്പ് ആരംഭിച്ചതുമാണ് വായു വീണ്ടും മോശമാകാൻ കാര ണം.
ബുധനാഴ്ച ഡൽഹിയിലെ 37 വായു നിരീക്ഷണകേന്ദ്രത്തിലും നിലവാരസൂചിക (െഎ.ക്യു.െഎ) ഏറ്റവും മോശം അവസ്ഥയാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഐ.ക്യു.െഎ 500 കടന്നു. ഐ.ക്യു.ഐ 100 വരെയാണ് സുരക്ഷിത നില. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ അപകടകരമായ തോതിലാണുള്ളത്.
വായു മലിനീകരണ തോത് ഉയർന്നതിന് സുപ്രീംകോടതി കേന്ദ്രത്തെ വിമർശിച്ചു. മലിനീകരണം ഇല്ലാതാക്കാൻ കേന്ദ്രം ആവശ്യമായ നടപടി സീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഡൽഹിയിലടക്കം മോശം വായു അനുഭവപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഇന്ധന സാങ്കേതിക വിദ്യയുടെ സാധ്യത തേടണമെന്നും ഡിസംബർ മൂന്നിന് ഇതിെൻറ റിപ്പോർട്ട് നൽകണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു. ഡൽഹിയിൽ വീട്ടിനകം പോലും ആളുകൾക്ക് സുരക്ഷിതമല്ലെന്ന് നേരേത്തേ സുപ്രീംകോടതി പരാമർശം നടത്തിയിരുന്നു.
തങ്ങൾ വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഇന്ധന സാങ്കേതികവിദ്യയിലൂടെ വായുമലിനീകരണം ഇല്ലാതാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ വിദഗ്ധർ നേരത്തേ, സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.