പുതിയ ബാഗേജ് റോളർ; ഡൽഹി വിമാനത്താവളത്തിലെ കാത്തരിപ്പ് കുറയും
text_fieldsന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പുതിയ ബാഗേജ് റോളർ സംവിധാനം നിലവിൽ വന്നു. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ദൈർഘ്യം പുതിയ സംവിധാനം കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒാേട്ടാമേറ്റഡ് ട്രേ റിേട്ടൺ സിസ്റ്റത്തോട് കൂടിയാണ് ബാഗേജ് റോളർ സംവിധാനം വിമാനത്തിൽ നിലവിൽ വന്നിരിക്കുന്നത്.
നിലവിലുള്ള എക്സ് റേ ഉപകരണത്തിെൻറ ഇരുവശങ്ങളിലുമായിരിക്കും ബാഗേജ് റോളർ പ്രവർത്തിക്കുക. സ്കാനറിൽ വരുന്ന ലഗേജുകളിൽ സംശയാസ്പദമായതും അല്ലാത്തതും ലഗേജ് റോളർ വേർതിരിക്കും. ഇതിലൂടെ കൂടുതൽ പേരുടെ സുരക്ഷ പരിശോധന ഒരേ സമയത്ത് നടത്താൻ സാധിക്കും.
മുമ്പ് സംശയാസ്പദമായ സാഹചര്യത്തിൽ സ്കാനറിൽ ലഗേജുകൾ എന്തെങ്കിലും കണ്ടെത്തിയാൽ ഉപകരണത്തിെൻറ പ്രവർത്തനം നിർത്തിയതിന് ശേഷം ആ ബാഗ് മാറ്റുകയായിരുന്നു പതിവ്. ലഗേജ് റോളർ സംവിധാനം നിലവിൽ വരുന്നതോടെ പൂർണമായും ഒാേട്ടാമാറ്റിക്കായി ഇക്കാര്യങ്ങൾ ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.