എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി; വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
text_fieldsന്യൂഡൽഹി: ഡൽഹിയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. സന്ദേശം ലഭിച്ചതോടെ ഡൽഹി പൊലീസ്, വിമാനത്താവള അതോറിറ്റി, എയർ ഇന്ത്യ, സി.ഐ.എസ്.എഫ് തുടങ്ങിയവർ കർശന നിരീക്ഷണം നടത്തും.
വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന വിമാനങ്ങൾ ലണ്ടനിൽ എത്താൻ അനുവദിക്കില്ലെന്ന് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഖാലിസ്താൻ കമാൻഡോ ഫോഴ്്സ് എന്ന സംഘടനയുടേതാണ് ഭീഷണി സന്ദേശെമന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു വിമാനങ്ങളാണ് ലണ്ടനിലേക്ക് പോകാനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഖാലിസ്താൻ കമാൻഡോ േഫാഴ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരവാദി ഗുരുപത്വന്ത് സിങ് പന്നു നിരവധി പേരെ വിളിക്കുകയും രണ്ട് എയർ ഇന്ത്യ വിമാനങ്ങളെ ലണ്ടനിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു -എയർപോർട്ട് ഡി.സി.പി രാജീവ് രജ്ഞൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.