ലോക്ഡൗണ്‍ തുടരുന്നതിനിടെ, ഡല്‍ഹിയില്‍ മദ്യവില്‍പന ആരംഭിക്കാന്‍ തീരുമാനം
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യവില്‍പന നിയന്ത്രണങ്ങളോടെ വീണ്ടും ആരംഭിക്കാന്‍ തീരുമാനം. എക്സൈസ് നിയമപ്രകാരം മൊബൈല്‍ ആപ്പുവഴിയോ, വെബ്സൈറ്റുകള്‍ വഴിയായി വീടുകളില്‍ മദ്യമത്തെിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹോസ്റ്റര്‍ല്‍, ഓഫീസ്, സ്ഥാപനം എന്നിവിടങ്ങളില്‍ വിതരണം ചെയ്യില്ല.
ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് മാത്രമേ ഹോം ഡെലിവറി നടത്താന്‍ അനുവാദമുള്ളൂവെന്നും നഗരത്തിലെ എല്ലാ മദ്യവില്‍പന ശാലകളും അനുവദിക്കില്ളെന്നും ഉത്തരവില്‍ പറയുന്നു.
ടെറസുകള്‍, ക്ളബ്ബുകളുടെ മുറ്റങ്ങള്‍, ബാറുകള്‍, റെസ്റ്റാേറന്‍്റുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളില്‍ മദ്യം വിളമ്പാന്‍ ആവശ്യമായ ലൈസന്‍സുള്ളവര്‍ക്ക് അനുവാദം നല്‍കുന്നു.
ഏപ്രില്‍ 19മുതലാണ് ഡല്‍ഹി ലോക്ഡൗണായത്. നിലവില്‍, കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടെ, ലോക്ഡൗണ്‍ പടിപടിയായി ഒഴിവാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ജൂണ്‍ 7 വരെ ലോക്ഡൗണുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.