ഡൽഹിയിലെ വായു മലിനീകരണം: ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsഡൽഹി: വായുമലിനീകരണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ദീപാവലിക്ക് ശേഷം രണ്ട് ദിവസത്തേക്കാണ് സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത്.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായു മലിനീകരണ തോത് അതീവ ഗുരുതരമാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ്. ഞായറാഴ്ച്ച അന്തരീക്ഷ ഗുണനിലവാര സൂചികയിൽ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എൻ.സി.ആർ, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
മലിനവായു ശ്വസിച്ച് ജനങ്ങൾക്ക് ശ്വാസ സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്.
പുകമഞ്ഞുമൂലം കാഴ്ച തടസപ്പെട്ടതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്. എന്നാൽ കാറ്റിെൻറ വേഗത കൂടിയതിനാൽ വായു മെച്ചപ്പെടാൻ സാധ്യതയുണ്ട്.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ ചവറ് കത്തിക്കുന്നതും പടക്കം പൊട്ടിക്കുന്നതും മൂലമുണ്ടാകുന്ന പുകയും പൊടിപടലങ്ങളുമാണ് ഡൽഹിയിലെത്തുന്നത്. വർഷങ്ങളായി ഇതിന് പരിഹാരം കാണാൻ സർക്കാറുകൾക്കായിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.