തീസ് ഹസാരി കോടതി കെട്ടിട സമുച്ചയത്തിൽ ബാർ അസോ. ജീവനക്കാരൻ മരിച്ച നിലയിൽ
text_fieldsന്യൂഡൽഹി: തീസ് ഹസാരി േകാടതിയിലെ അഭിഭാഷക ചേംബറിൽ ഡൽഹി ബാർ അസോസിയേഷനിലെ ജൂനിയർ ജീവനക്കാരൻ മരിച്ച നിലയിൽ. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കോടതി സമുച്ചയത്തിനുള്ളിൽ 192 ചേംബറിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബാർ അസോസിയേഷനിൽ ജോലി ചെയ്യുന്ന 30 വയസായ മനോജിേന്റതാണ് മൃതദേഹം. കോടതി സമുച്ചയത്തിലാണ് മനോജ് രാത്രി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്ന് ഡൽഹി ബാർ കൗൺസൽ കോ ചെയർമാൻ അഡ്വ. വിഷ്ണു ശർമ പറഞ്ഞു. ബാർ അസോസിയേഷനിൽ 30 മുതൽ 40 വരെ തൊഴിലാളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മനോജിന്‍റെ മരണത്തിൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടുമാസം മുമ്പ് രോഹിണി കോടതി സമുച്ചയത്തിൽവെച്ച് ഗാങ്സ്റ്റർ ജിതേന്ദ്രർ ജോഗി കൊല്ലപ്പെട്ടതിനെ തുടർന്ന് അതീവ സുരക്ഷയിലാണ് കോടതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.