Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവി​െൻറ...

ബി.ജെ.പി നേതാവി​െൻറ വീട്ടിൽ അക്രമം; നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
ബി.ജെ.പി നേതാവി​െൻറ വീട്ടിൽ അക്രമം; നാലുപേർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ബി.ജെ.പി നേതാവും ലോക്​സഭ അംഗവുമായ മനോജ് തിവാരിയുടെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം. ഡൽഹയിലെ നോർത്ത് അവന്യുവിലെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമം നടന്നത്​.

സംഭവവുമായി ബന്ധപ്പെട്ട്​ നാലുപേരെ പൊലീസ്​ അറസ്​റ്റ്​ചെയ്തു. മറ്റ്​ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

തിവാരി ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകടന്ന പത്തംഗ സംഘം വാഹനങ്ങൾ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. പൊലീസ്​ യൂണിഫോമിലുള്ള ഒരാൾ അക്രമികൾക്ക്​ കാവൽ നിന്നുവെന്നും സംഭവത്തിന്‍റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ്​ തിവാരി ആരോപിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj tiwari
News Summary - Delhi BJP Chief Manoj Tiwari's
Next Story