ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കി 13കാരനെ ബലാത്സംഗം ചെയ്തത് വർഷങ്ങളോളം; പ്രതികൾ പിടിയിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 13കാരനെ വർഷങ്ങളായി ബലാത്സംഗം ചെയ്യുകയും ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിർബന്ധിച്ച് വിധേയമാക്കുകയും ചെയ്തതായി പരാതി. വടക്കുകിഴക്കൻ ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ലക്ഷ്മി നഗറിൽ നൃത്തപരിപാടിക്കിടെ മൂന്നുവർഷം മുമ്പാണ് 13കാരൻ പ്രതികളുമായി പരിചയത്തിലാകുന്നത്. ഡാൻസ് പഠിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ടുപോകുകയും പരിപാടികളിൽ പങ്കെടുപ്പിച്ച് കുട്ടിക്ക് തുച്ഛമായ പ്രതിഫലം നൽകുകയും ചെയ്തിരുന്നു.
മാസങ്ങൾക്ക് ശേഷം കുട്ടിയെ പ്രതികൾക്കൊപ്പം താമസിക്കാൻ നിർബന്ധിച്ചു. താമസം തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം കൗമാരക്കാരൻ മയക്കുമരുന്നിന് അടിമയായി. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. 13 വയസ് മാത്രമായിരുന്നു അപ്പോൾ കുട്ടിയുടെ പ്രായം. ശസ്ത്രക്രിയക്ക് ശേഷം പ്രതികൾ ഹോർമോണുകൾ നൽകുകയും ചെയ്തിരുന്നു. ആരോഗ്യം വീണ്ടെടുത്തതോടെ പ്രതികൾ നിരന്തരം ബലാത്സംഗം ചെയ്യുകയും പലർക്കായി പണത്തിന് വിൽക്കുകയും ചെയ്തിരുന്നതായി ഡൽഹി വനിത കമീഷൻ പറഞ്ഞു.
ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷയെടുക്കാനും കുട്ടിയെ പ്രതികൾ പറഞ്ഞയച്ചു. പ്രതികളും സ്ത്രീകളുടെ വേഷം ധരിച്ച് ആളുകളെ ചൂഷണം ചെയ്തിരുന്നതായും അവരുടെ പണം കവർന്നിരുന്നതായും കുട്ടി പൊലീസിൽ െമാഴി നൽകിയിട്ടുണ്ട്. സംഭവങ്ങൾ പുറത്തുപറയുകയാണെങ്കിൽ കുടുംബത്തെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
മാസങ്ങൾക്ക് ശേഷം മറ്റൊരു കുട്ടിയെയും പ്രതികൾ കൂട്ടികൊണ്ടുവന്നിരുന്നു. 13കാരനും കുട്ടിയും നേരത്തേ പരിചയമുണ്ടായിരുന്നു. ഇരുവരെയും പ്രതികൾ മാർക്കറ്റിൽ പറഞ്ഞയക്കുേമ്പാൾ അമ്മയെ കാണാൻ കുട്ടി പോകുമായിരുന്നുെവങ്കിലും പൊലീസിൽ പറയാൻ ധൈര്യമുണ്ടായിരുന്നില്ല.
കോവിഡിനെ തുടർന്ന് മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടുകുട്ടികളും സംഘത്തിന്‍റെ കൈയിൽനിന്ന് രക്ഷപ്പെട്ട് 13കാരന്‍റെ മാതാപിതാക്കളുടെ അടുത്തെത്തി.
എന്നാൽ, ഡിസംബറിൽ വിലാസം കണ്ടുപിടിച്ച് പ്രതികൾ ഇരുവരെയും തെരഞ്ഞെത്തി. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി കുട്ടികളുമായി പോകുകയും ചെയ്തു. മാതാവിനെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തിന് ശേഷം സംഘത്തിൽനിന്ന് വീണ്ടും രക്ഷപ്പെട്ട ഇരുവരും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം കുട്ടികളെ ഡൽഹി വനിത കമീഷൻ ഏറ്റെടുത്തു.
അതേസമയം, കേസുമായി മുന്നോട്ടുപോകരുതെന്ന് ചില പൊലീസുകാർ ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പറഞ്ഞു. ഇരുവരെയും ജയിലിൽ അടക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് വനിത കമീഷൻ മുൻകൈയ്യെടുത്ത് കേസ് നടത്തുകയും ഒടുവിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും വനിത കമീഷന്‍റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.