കർഷക മാർച്ചിൽ ഇന്നും സംഘർഷം; കർഷകർക്കുനേരെ കണ്ണീർ വാതകം പ്രയോഗിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിൽ വെള്ളിയാഴ്ചയും സംഘർഷം. ഡൽഹി -ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന മാർച്ചിൽ വ്യാഴാഴ്ച വ്യാപക സംഘർഷം അരങ്ങേറിയിരുന്നു. ട്രാക്ടറുകളും ഭക്ഷ്യവസ്തുക്കളും പുതപ്പും അവശ്യ സാധനങ്ങളുമായാണ് കർഷകർ ഡൽഹിയിലേക്ക് തിരിക്കുന്നത്. ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽ വെച്ചുതന്നെ പൊലീസ് കർഷകരെ തടഞ്ഞു. എന്നാൽ പ്രതിഷേധം നേരിട്ട് കർഷകർ മുന്നോട്ടുതന്നെ കുതിക്കുകയാണ്.
50,000ത്തിൽ അധികം കർഷകർ ഡൽഹി അതിർത്തിയിൽ വെള്ളിയാഴ്ച വൈകിട്ടോടെ എത്തുമെന്ന് രണ്ട് കർഷക സംഘടനകൾ അറിയിച്ചിരുന്നു. ഹരിയാനയിലെ സോനിപത്തിലെത്തിയ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. കർഷകരെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞതോടെ പൊലീസ് ബാരിക്കേഡുകൾ കർഷകർ നദിയിലെറിഞ്ഞു. ബുധനാഴ്ച വൈകിട്ട് മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ ഹരിയാന അതിർത്തിയിൽ തമ്പടിച്ചിരുന്നു. കനത്ത പൊലീസ് കാവലിലാണ് ഡൽഹി.
കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിലാണ് 'ഡൽഹി ചലോ' മാർച്ച്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കർഷകരുടെ ആഹ്വാനം. കഴിഞ്ഞ 12- 15 മണിക്കൂറിനിടെ രാജ്യതലസ്ഥാനം കനത്ത പ്രതിഷേധങ്ങൾക്കാണ് സാക്ഷിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.