'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പി'ൽ ആകുലനാകുന്ന മോദി 'ഒരു രാജ്യം, ഒറ്റ പെരുമാറ്റം' നടപ്പിലാക്കണം -പ്രിയങ്ക
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 'ഡൽഹി ചലോ മാർച്ച്' നടത്തുന്ന കർഷകരെ അടിച്ചമർച്ചത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
'കർഷകരുടെ ശബ്ദം അടിച്ചമർത്തുന്നു. മഴ പെയ്യുന്നു, റോഡുകൾ കുഴിക്കുന്നു. എന്നാൽ എം.എസ്.പിക്ക് (മിനിമം താങ്ങുവില) നിയമ അവകാശമുണ്ടെന്ന് പറയാനോ, എഴുതി നൽകാനോ സർക്കാർ തയാറാകുന്നില്ല. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതിൽ ആകുലനാകുന്ന പ്രധാനമന്ത്രി ഒരു രാജ്യം ഒറ്റ പെരുമാറ്റം എന്നത് നടപ്പിലാക്കണം' പ്രിയങ്ക ട്വീറ്റ് ചെയ്തു.
രാജ്യ തലസ്ഥാനത്തേക്ക് കർഷകർ എത്തുന്നത് തടായാനായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതിെൻറയും റോഡ് മണ്ണിട്ട് അടച്ചതിെൻറയും ജലപീരങ്കി പ്രയോഗിക്കുന്നതിെൻറയും വിഡിയോ പങ്കുവെച്ചാണ് പ്രിയങ്കയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.